'അയാൾക്ക് എന്താണ് സംഭവിച്ചത്, എന്തിനാണിങ്ങനെ ആളുകളെ കൊല്ലുന്നത്, ഇത് ഭ്രാന്താണ്'; പുടിനെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഡോണൾഡ് ട്രംപ്. റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. പുടിന് എന്താണ് സംഭവിച്ചതെന്ന് ട്രംപ് ചോദിച്ചു. അയാൾ ഒരുപാട് ആളുകളെ കൊല്ലുകയാണ്. ഇത് ഭ്രാന്താണെന്നും ട്രംപ് പറഞ്ഞു.
തനിക്ക് പുടിനെ ദീർഘകാലമായി അറിയാം. എന്നാൽ, നഗരങ്ങളിലേക്ക് റോക്കറ്റ് അയച്ച് ആളുകളെ കൊല്ലുന്ന പുടിന്റെ നടപടി തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞു. പുടിന് യുക്രെയ്നിന്റെ മുഴുവൻ ഭാഗവും വേണമെന്നാണ് ആഗ്രഹം. ഒരു കഷ്ണം കിട്ടിയാൽ മതിയാവില്ല. ഇത് റഷ്യയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ ദിവസം തലസ്ഥാനത്തടക്കം നിരവധി യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. 367 ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്.
മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു. 69 മിസൈലുകളും ഇറാൻ നിർമിച്ച ഷാഹിദ് ഡ്രോണുകൾ ഉൾപ്പെടെ 298 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

