13 വയസുകാരനെ സീക്രട്ട് സർവീസ് ഏജന്റാക്കി ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: 13 വയസുകാരനെ സീക്രട്ട് സർവീസ് ഏജന്റാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡി.ജെ ഡാനിയൽ എന്ന 13കാരനെയാണ് ട്രംപ് സീക്രട്ട് സർവീസിലേക്ക് കൊണ്ടുന്നത്. വർഷങ്ങളായി അർബുദത്തോട് പോരാടുന്ന ഡാനിയലിന് ബഹുമനാർഥമാണ് പദവി നൽകിയത്. ഡാനിയലിന്റെ കഥ നേരത്തെ തന്നെ ട്രംപ് പങ്കുവെച്ചിരുന്നു.
2018ലാണ് അപുർവ അർബുദരോഗം ഡാനിയലിന് ബാധിച്ചത്. അന്ന് അഞ്ച് മാസം മാത്രമേ ഡാനിയൽ ജീവിച്ചിരിക്കുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, വർഷങ്ങളോളം അർബുദത്തോട് പോരാടിയ ഡാനിയേലിനെ തേടി സീക്രട്ട് സർവീസ് ഏജന്റ് പദവിയും തേടിയെത്തുകയായിരുന്നു.
ഇന്ന് ഡാനിയലിന് വലിയ പദവി നൽകാൻ താൻ തീരുമാനിക്കുകയാണ്. പുതിയ സീക്രട്ട് സർവീസ് ഡയറക്ടർ സീൻ കറനോട് ഒരു ഏജന്റായി ഡാനിയേലിനെ നിയമിക്കാൻ താൻ ഉത്തരവിടുകയാണെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. കക്ഷിഭേദമന്യേ ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും ട്രംപിന്റെ തീരുമാനത്തെ കൈയടികളോടെയാണ് വരവേറ്റത്.
തുടർന്ന് സീക്രട്ട് സർവീസ് ഡയറക്ടർ ഡാനിയേലിന് ഔദ്യോഗികമായി ബാഡ്ജ് കൈമാറുകയും ചെയ്തു. ഡാനിയേലിനെ ആദരിച്ചതിന് പിന്നാലെ അർബുദ ഗവേഷണത്തിനുള്ള ഫണ്ട് ട്രംപ് വെട്ടിക്കുറച്ചതിൽ വിമർശനവുമായി ഡെമോക്രാറ്റിക് അംഗം റാഷിദ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

