Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിയന്ത്രണങ്ങളോടെ...

നിയന്ത്രണങ്ങളോടെ തിരികെ വരാം; എച്ച്​ 1 ബി വിസാ നിരോധനത്തിൽ ഇളവുമായി ട്രംപ്​

text_fields
bookmark_border
നിയന്ത്രണങ്ങളോടെ തിരികെ വരാം; എച്ച്​ 1 ബി വിസാ നിരോധനത്തിൽ ഇളവുമായി ട്രംപ്​
cancel

വാഷിങ്​ടൺ: ​െഎ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്​ ഇന്ത്യക്കാരെയടക്കം ബാധിക്കാവുന്ന വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി, എൽ 1 വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുകയാണ്​.

വിസകളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്നുവരുന്ന കേസില്‍ വന്‍കിട കമ്പനികളും പങ്കുചേര്‍ന്ന പശ്ചാത്തലത്തിലാണ്​ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്​. അതേസമയം, എച്ച് 1ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്നാണ് അറിയിച്ചിരിക്കുന്നത്​.

പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമാണ്​ തിരിച്ചുവരാൻ അനുമതി. വിസയുള്ളവര്‍ക്ക് കുടുംബസമേതം മടങ്ങിവരാന്‍ കഴിയുമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെൻറ്​ ഓഫ് സ്റ്റേറ്റ് അഡ്​വൈസറി അറിയിച്ചു.

കോവിഡ്​ 19 പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനയുണ്ടായതോടെയാണ്​ ട്രംപ്​ പുതിയ നീക്കവുമായി എത്തിയത്​. തൊഴിൽരഹിതർ കൂട്ടമായി ഭരണകൂടത്തിനെതിരെ തിരിഞ്ഞതും പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ കാത്ത്​ കഴിയുന്ന ട്രംപിന്​ തലവേദനയാവുകയായിരുന്നു. എന്നാൽ, ട്രംപി​െൻറ നടപടിക്കെതിരെ രാജ്യത്ത്​ പ്രതിഷേധം ഉയരുകയായിരുന്നു. വലിയ കമ്പനികൾ അടക്കം രംഗത്തെത്തുകയും ചെയ്​തതോടെയാണ്​ ഇളവു വരുത്താൻ നിർബന്ധിതമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1B VisaDonald Trump
News Summary - Trump announces relaxations in H-1B, L-1 travel ban
Next Story