ട്രംപും അനുയായികളും ജനാധിപത്യത്തിന് ഭീഷണി -ബൈഡൻ
text_fieldsവാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ അന്ധരായ ആരാധകരും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
സമത്വവും ജനാധിപത്യവും ആക്രമണം നേരിടുകയാണെന്നും രാജ്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടം തുടരുകയാണെന്നും ഫിലഡെൽഫിയയിൽ റാലിയിൽ അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ 'മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' അനുയായിവൃന്ദം ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുന്നില്ലെന്നും രാഷ്ട്രീയത്തെ അക്രമാസക്തമാക്കുന്ന ശൈലി വിനാശകരമാണെന്നും ബൈഡൻ കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

