Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിനസോട്ട പള്ളിയിലെ...

മിനസോട്ട പള്ളിയിലെ പ്രതിഷേധം; 30 പേർക്കെതിരെകൂടി കുറ്റം ചുമത്തി ട്രംപ് ഭരണകൂടം

text_fields
bookmark_border
മിനസോട്ട പള്ളിയിലെ പ്രതിഷേധം; 30 പേർക്കെതിരെകൂടി കുറ്റം ചുമത്തി ട്രംപ് ഭരണകൂടം
cancel
camera_alt

minnesota church protest

മിനിസോട്ട: സെന്റ് പോളിലെ സിറ്റീസ് പള്ളിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ വിവധ വകുപ്പുകൾ പ്രാകരം കുറ്റം ചുമത്തി ട്രംപ് ഭരണകൂടം. നിലവിൽ കുറ്റംചുമത്തിയവുടെ എണ്ണം 39 ആയി.

മിഡ്‌വെസ്റ്റേൺ സംസ്ഥാനമായ മിനസോട്ടയിൽ കുടിയേറ്റത്തിനെതായ പ്രകടനത്തിന്‍റെ ഭാഗമായാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ഇവർക്കെതിരെ മതപരമായ ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന പേരിൽ കുറ്റം ചുമത്തിയെന്ന് അറ്റോർണി ജനറൽ പാം പ്രഖ്യാപിച്ചു.

അതേ സമയം മിനസോട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരെ അടിച്ചമർത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി വിമർശകർ ആരോപിച്ചു.

വ്യാഴാഴ്‌ച സമർപ്പിച്ച കുറ്റപത്രത്തിൽ, മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനെതിരായ ഗൂഢാലോചന, മതസ്വാതന്ത്ര്യത്തിന്റെ വിനിയോഗത്തിൽ പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

“ഓപ്പറേഷൻ പുള്ളപ്പ്” എന്ന് വിളിക്കപ്പെട്ട പ്രതിഷേധം, മിനസോട്ടയിൽ നടന്ന അക്രമാസക്തമായ കുടിയേറ്റ അടിച്ചമർത്തലിനെതിരെയുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchProtestsMinnesotaTrumpism
News Summary - Trump administration charges 30 more people for Minnesota church protest
Next Story