ഒമിക്രോൺ: യു.എസിൽ യാത്രനിയന്ത്രണം കർശനമാക്കുന്നു
text_fieldsവാഷിങ്ടൺ: കോവിഡിെൻറ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യു.എസിൽ യാത്രനിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രസിഡൻറ് ജോ ബൈഡെൻറ നിർദേശം. അടുത്താഴ്ചയോടെ വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന അമേരിക്കൻ പൗരന്മാരടക്കം യാത്രക്ക് ഒരു ദിവസം മുെമ്പടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റും കൂടെ കരുതണം. കോവിഡ് ഭേദമായവരാണെങ്കിൽ ആ സർട്ടിഫിക്കറ്റും വേണം. വിമാനം, ട്രെയിൻ, ബസ് സർവിസുകളിൽ മാസ്ക് നിർബന്ധമാക്കി. യു.എസിൽ 10 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരെല്ലാം ചെറിയ ലക്ഷണങ്ങൾമാത്രമേ പ്രകടിപ്പിക്കുന്നുള്ളു. നിലവിൽ 30 രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും ബൈഡൻ ഭരണകൂടം തയാറെടുക്കുന്നുണ്ട്. നിലവിൽ നാലുകോടിയാളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകിക്കഴിഞ്ഞു. കോവിഡിെൻറ അതീവ വ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ നേരിടാൻ എല്ലാ രാജ്യങ്ങളും സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി
ഡെൽറ്റ, ബീറ്റ വേരിയൻറുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പഠനം.
പഠനം മെഡിക്കൽ പ്രീപ്രിൻറിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേൽനോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില് നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെൻറർ ഓഫ് എക്സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

