Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയാത്രനിരോധനം, വിപണികൾ...

യാത്രനിരോധനം, വിപണികൾ കൂപ്പുകുത്തി; ഒമൈക്രോണിൽ വിറച്ച്​ ലോകം

text_fields
bookmark_border
യാത്രനിരോധനം, വിപണികൾ കൂപ്പുകുത്തി; ഒമൈക്രോണിൽ വിറച്ച്​ ലോകം
cancel

വാഷിങ്​ടൺ: കോവിഡിന്‍റെ ഒമൈക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോകരാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ്​ ഒമൈക്രോൺ വകഭേദം കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക്​ വിലക്കേർപ്പെടുത്തിയത്​. യു.എസ്​, യു.കെ തുടങ്ങി നിരവധി യുറോപ്യൻ രാജ്യങ്ങളും യാത്രവിലക്കുമായി രംഗത്തെത്തിയിട്ടുണ്ട്​.

ദക്ഷിണാഫ്രിക്ക, ബെൽജിയം, ബോട്​സ്​വാന, ഇസ്രായേൽ, ഹോങ്​കോങ്​ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡിന്‍റെ പുതിയ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. ​ആദ്യം കണ്ടെത്തിയ കൊറോണ വൈറസിന്‍റെ സ്​പൈക്ക്​ പ്രോട്ടീനിൽ നിന്നും തീർത്തും വിഭിന്നമാണ്​ ഒമൈക്രോൺ. അതുകൊണ്ട്​ ഒമൈക്രോണിൽ ആശങ്ക വേണമെന്ന്​ യു.കെ ഹെൽത്ത്​ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ്​ നൽകുന്നു. നിലവിലുള്ള വാക്​സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാവുമോ​െയന്നും ആശങ്കയുണ്ട്​.

ഒമൈക്രോൺ ആശങ്ക ഓഹരി വിപണികളിലേക്കും പടരുകയാണ്​. യു.എസ്​ ഓഹരി സൂചികയായ ഡൗൺ ജോൺസ്​ 2.5 ശതമാനം നഷ്​ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. യുറോപ്യൻ ഓഹരികൾ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​. ആഡംബര കപ്പൽ സർവീസ്​ നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികൾക്ക്​ യു.എസ്​ വിപണിയിൽ വലിയ തിരിച്ചടിയേറ്റു. എത്രയും പെ​ട്ടെന്ന്​ കൂടുതൽ പേർക്ക്​ വാക്​സിൻ നൽകി പുതിയ കോവിഡ്​ വകഭേദത്തെ പ്രതിരോധിക്കാൻ ശ്രമിക്കണമെന്നാണ്​ ആരോഗ്യരംഗത്തെ വിദഗ്​ധർ ആവശ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Travel Bans, Plunging Markets: Global Panic Ensues Over New Covid Variant
Next Story