Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒളിമ്പിക്​ ചാമ്പ്യൻ കെയ്​റ്റ്​ലിൻ ജെന്നർ യു.എസിലെ ആദ്യ ട്രാൻസ്​ ജെൻഡർ ഗവർണറാകുമോ? കാലിഫോർണിയ തീരുമാനിക്കും
cancel
Homechevron_rightNewschevron_rightWorldchevron_rightഒളിമ്പിക്​ ചാമ്പ്യൻ...

ഒളിമ്പിക്​ ചാമ്പ്യൻ കെയ്​റ്റ്​ലിൻ ജെന്നർ യു.എസിലെ ആദ്യ ട്രാൻസ്​ ജെൻഡർ ഗവർണറാകുമോ? കാലിഫോർണിയ തീരുമാനിക്കും

text_fields
bookmark_border

ലോസ്​ ആഞ്ചലസ്​: കർഡാഷ്യൻ കുടുംബത്തിലെ അംഗവും ഒളിമ്പിക്​ ചാമ്പ്യനുമായ കെയ്​റ്റ്​ലിൻ ജെന്നർ ഗവർണർ പദവി തേടി അമേരിക്കയിൽ അങ്കത്തിന്​. യു.എസ്​ സംസ്​ഥാനമായ കാലിഫോർണിയയിലാണ്​ റിപ്പബ്ലിക്കൻ ലേബലിൽ ആദ്യ ട്രാൻസ്​ ജെൻഡർ ഗവർണറാകാൻ കെയ്​റ്റ്​ലിൻ എത്തുന്നത്​. ഹോളിവുഡ്​ താരം ആർണൾഡ്​ ഷ്വാർസ്​നെഗർ റിപ്പബ്ലിക്കൻ ബാനറിൽ ജയം കുറിച്ച ശേഷം കാലിഫോർണിയയിൽ ജനവിധി തേടുന്ന രാഷ്​ട്രീയക്കാരല്ലാത്ത ഏറ്റവും പ്രശസ്​തയാണെന്ന സവിശേഷത കൂടിയുണ്ട്​ ഈ ഡെക്കാത്​ലൺ താരത്തിന്​. മത്സരത്തിന്​ നാമനിർദേശം നൽകിയെന്നും കാമ്പയിൻ വരുംനാളുകളിൽ ആരംഭിക്കുമെന്നും കെയ്​റ്റ്​ലിൻ പറഞ്ഞു.

രാഷ്​ട്രീയത്തിൽ തീരെ പരിചയമില്ലാതെ എത്തിയിട്ടും ഷ്വാർസ്​നെഗർ നീണ്ട ഏഴു വർഷം ഗവർണറായി മിടുക്ക്​ തെളിയിച്ചിരുന്നു. ഇത്തവണ പക്ഷേ, ജയ സാധ്യത കുറവാണെന്നാണ്​ വിദഗ്​ധരുടെ പക്ഷം.

1976ലെ മോ​ൺട്രിയാൽ ഒളിമ്പിക്​സിൽ ബ്രൂസ്​ ജെന്നർ എന്ന പേരിലാണ്​ സ്വർണ മെഡൽ നേടിയിരുന്നത്​. 2015ൽ ഇവർ പുതിയ പേരു സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transgender Caitlyn JennerCalifornia Governor
News Summary - Transgender Icon Caitlyn Jenner To Run For California Governor
Next Story