Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബസിൽ ട്രെയിനിടിച്ച്...

ബസിൽ ട്രെയിനിടിച്ച് ആറു പേർ മരിച്ചു; സിഗ്നൽ ലംഘിച്ച് വാഹ​നമോടിച്ചതാണ് അപകടത്തിന് വഴിതെളിച്ചത്

text_fields
bookmark_border
Nigeria
cancel

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ ലാ​ഗോ​സി​ൽ ബ​സി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു. 80​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കു​ന്ന ബ​സ് ഇ​ൻ​ട്രാ സി​റ്റി ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു ലാ​ഗോ​സ് സ്റ്റേ​റ്റ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. ബ​സ് ഡ്രൈ​വ​ർ ട്രെ​യി​ൻ സി​ഗ്ന​ൽ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ൽ എ​ത്തി​ച്ച​തെന്ന് പറയുന്നു.

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ബ​സി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും സ്റ്റേ​റ്റ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ട്രാ​ഫി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു മൂ​ലം പ​ല നൈ​ജീ​രി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഗതാഗതക്കുരുക്കുകൾ ലാഗോസിലെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർ കുറവാണെന്നാണ് പരാതി. അപകട കാരണം അന്വേഷിക്കാൻ നൈജീരിയയുടെ സുരക്ഷാ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയതായി വ്യോമയാന മന്ത്രി ഹാദി സിരിക പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentNigerian
News Summary - Train rams into public bus in Nigeria's Lagos, killing six
Next Story