സൗന്ദര്യ വസ്തുക്കൾ ആഹാരമാക്കി: ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
text_fieldsതായ്പേയ്സിറ്റി (തായ്വാൻ): സൗന്ദര്യ സംവർധക വസ്തുക്കൾ ആഹാരമാക്കി വിഡിയോകൾ ചെയ്തിരുന്ന ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. 24കാരിയായ തായ്‍വാനീസ് യുവതിയാണ് മരിച്ചത്.
ലിപ്സ്റ്റിക്, മാസ്ക്, ബ്രഷ് എന്നിവ കഴിച്ചിരുന്നതായി യുവതി തന്നെ പുറത്തുവിട്ട റീൽസിൽ വെളിപ്പെടുത്തിയിരുന്നു. ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ താൻ കഴിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങൾ യുവതി പങ്കു വെച്ചിരുന്നു. ലിപ്സ്റ്റിക്കുകളും ബ്ലഷുകളും മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്ന വീഡിയോകളാണ് ഇവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പതിവായി പങ്കുവച്ചിരുന്നത്.
‘ഗുവ ബ്യൂട്ടി’ എന്ന പേരിലായിരുന്നു യുവതി വിഡിയോകൾ ഷെയർ ചെയ്തിരുന്നതെന്ന് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ജെല്ലി പോലുള്ള ബ്രഷ് ചുണ്ടിൽ പുരട്ടിയ ശേഷം വായിലിട്ടു ചവക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. ‘ഗുവ ബ്യൂട്ടി’ എന്ന ഇവരുടെ അക്കൗണ്ടിന് 12,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
അതേസമയം അപകടകരമാംവിധം കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്നതിന് അവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും സാമൂഹിക മാധ്യമത്തിൽ ഉയര്‍ന്നിരുന്നു. കുടുംബം തന്നെയാണ് ഇവരുടെ മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് 2025 മേയ് 24 ന് അവർ മരിച്ചു’വെന്നാണ് പ്രസ്താവനയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

