Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവരി വരിയായി റോഡ്...

വരി വരിയായി റോഡ് മുറിച്ചു കടക്കുന്ന നീർനായക്കൂട്ടം; സഹായവുമായി ട്രാഫിക് പൊലീസ്, വിഡിയോ വൈറൽ

text_fields
bookmark_border
വരി വരിയായി റോഡ് മുറിച്ചു കടക്കുന്ന നീർനായക്കൂട്ടം; സഹായവുമായി ട്രാഫിക് പൊലീസ്, വിഡിയോ വൈറൽ
cancel

സിംഗപ്പൂരിലെ ഇസ്താനയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന നീർനായ കൂട്ടത്തിന്‍റെയും അവരെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരക്കേിയ റോഡിലൂടെ 16 നീർനായകൾ കടന്നു പോകുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുളളത്. കൃത്യ സമയത്ത് തന്നെ പൊലീസ് സ്ഥലത്തെത്തി റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തുകയും നീർനായക്കൂട്ടത്തെ സഹായിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരിൽ ഒരാൾ റോഡിന്‍റെ മധ്യ ഭാഗത്തേക്കിറങ്ങി കൈക്കൊണ്ട് വാഹനങ്ങളിലേക്ക് ആംഗ്യം കാണിക്കുന്നത് വിഡിയോയിൽ കാണാം. ഈ സമയം അതിമനോഹരമായാണ് നീർനായക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നത്.


പതിറ്റാണ്ടുകളായി ഇസ്താനയിലെ ആവാസവ്യവസ്ഥയിലുണ്ടായ നാശത്തിനും മലിനീകരണത്തിനും ശേഷം സിംഗപ്പൂരിലെ നീർനായകളുടെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 2017-ലെതിനേക്കാൾ അവയുടെ ഇരട്ടിയായി വർധിച്ചുവെന്നാണ് കണക്കുകൾ.

സഹജീവികൾക്ക് വേണ്ട പരിഗണന നൽകുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സിംഗപ്പൂർ. വന്യജീവികളുടെ സുരക്ഷക്കും പരിപാലനത്തിനും വേണ്ടി സിംഗപ്പൂർ ഇതിനകം പരിസ്ഥിതി ഇടനാഴികളും പാതകളും സൃഷ്ടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingaporeOttersTraffic stops
News Summary - Traffic stops as Singapore police escort 16 otters crossing road
Next Story