
ഉന്നത വൈറ്റ് ഹൗസ് സംഘം പശ്ചിമേഷ്യൻ സന്ദർശനത്തിന്
text_fieldsവാഷിങ്ടൺ: വൈറ്റ്ഹൗസ് സീനിയർ ഉപദേഷ്ടാവ് ജെയ്ഡ് കുഷ്നറും സംഘവും ഈയാഴ്ച സൗദിയും ഖത്തറും സന്ദർശിക്കും. ഇരുരാജ്യവും തമ്മിെല പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു. സൗദി, ഖത്തർ നേതാക്കളുമായി കുഷ്നർ കൂടിക്കാഴ്ച നടത്തും.
ഇറാൻ ആണവ പദ്ധതിയിലെ പ്രധാനിയെന്ന് കരുതുന്ന മുഹ്സിൻ ഫഖ്രിസാദയുടെ കൊല നടന്ന് ഏതാനും ദിവസങ്ങൾ കഴിയുേമ്പാഴാണ് ഉന്നത യു.എസ് സംഘം പശ്ചിമേഷ്യയിൽ എത്തുന്നത്. ബറാക് ഒബാമയുടെ കാലത്ത് ഇറാനോട് സ്വീകരിച്ച സമീപനമാകും നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡനും സ്വീകരിക്കുക എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്.
തെഹ്റാൻ നിബന്ധനകൾ പാലിച്ചാൽ, ട്രംപ് റദ്ദാക്കിയ ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാർ വീണ്ടും സജീവമാക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയതാണ്. ഇറാെൻറ സ്വാധീനം മേഖലയിൽ ചെറുക്കുക എന്ന പൊതുലക്ഷ്യം ഗൾഫ് രാജ്യങ്ങൾക്കുണ്ട്. ഈ നിലക്കും വൈറ്റ് ഹൗസ് സംഘത്തിെൻറ സന്ദർശനത്തിന് പ്രസക്തിയുണ്ട്.