ഇന്ത്യക്ക് വാക്സിൻ നൽകണമെന്ന് ഫൈസർ, മൊഡേണ, ജോൺസൺ &ജോൺസൺ കമ്പനികളോട് യു.എസ് സെനറ്റർമാർ
text_fieldsവാഷിങ്ടൺ: കോവിഡിൽ വലയുന്ന ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾക്ക് യു.എസ് സെനറ്റർമാരുടെ കത്ത്. അഞ്ച് ഡെമോക്രാറ്റിക് സെറ്റർമാരാണ് ഫൈസർ, മൊഡേണ, ജോൺസൺ&ജോൺസൺ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റർമാരായ എലിസബത്ത് വാരൻ, എഡ്വേർഡ് ജെ മാർക്കേ, ടാമി ബാഡ്വിൻ, ജെഫി എ മെർക്കി, ക്രിസ്റ്റഫർ മർഫി എന്നിവരുടേതാണ് നടപടി.
ഓക്സ്ഫോഡ്/ആസ്ട്രേ സെനിക്ക വാക്സിെൻറ നിർമാതാക്കളിൽ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യൺ ഡോസ് വാക്സിൻ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. ഇപ്പോൾ അവർ കടുത്ത വാക്സിൻ ക്ഷാമം നേരിടുകയാണെന്ന് കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഗോളതലത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ എത്രയും പെട്ടെന്ന് നടപടികളുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വാക്സിൻ ഉൽപാദനം വർധിപ്പിക്കാൻ സഹകമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാവണമെന്നും കത്തിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

