Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ യുദ്ധം...

അഫ്​ഗാൻ യുദ്ധം യു.എസി​െൻറ പരാജയമെന്ന്​ ജനറൽ മാർക്​ മില്ലി, ബൈഡ​നെ പിന്താങ്ങി വൈറ്റ്​ഹൗസ്​

text_fields
bookmark_border
അഫ്​ഗാൻ യുദ്ധം യു.എസി​െൻറ പരാജയമെന്ന്​ ജനറൽ മാർക്​ മില്ലി, ബൈഡ​നെ പിന്താങ്ങി വൈറ്റ്​ഹൗസ്​
cancel

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ യു.എസ്​ നടത്തിയ 20 വർഷത്തോളം നീണ്ട യുദ്ധം ത​ന്ത്രപരമായ പരാജയമായിരുന്നുവെന്ന്​ ജോയൻറ്​ ചീഫ്​സ്​ ഓഫ്​ സ്​റ്റാഫ്​ ചെയർമാൻ ജനറൽ മാർക്​ മില്ലി. അഫ്​ഗാൻ സർക്കാരിനെ സഹായിക്കാൻ 2500 സൈനികരെ നിലനിർത്തണമെന്ന്​ ഉപദേശിച്ചിരുന്നുവെങ്കിലും യു.എസ്​ പ്രസിഡൻറ്​ ബൈഡൻ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം സെനറ്റ്​ ഹിയറിങ്ങിനിടെ പറഞ്ഞു. സേനാപിൻമാറ്റത്തിൽ യു.എസ്​ സൈന്യത്തിനും പ്രസിഡൻറിനും ഭിന്നനിലപാടുകളായിരുന്നുവെന്നാണ്​ വെളിപ്പെടുത്തൽ നൽകുന്ന സൂചന.

യു.എസ്​ ആ​ഗ്രഹിച്ചതുപോലല്ല അഫ്​ഗാനിലെ സൈനിക നടപടി അവസാനിച്ചത്​. അഫ്​ഗാനെ ശത്രുവി​െൻറ കൈകളിലേൽപിച്ചാണ്​ സൈന്യത്തി​െൻറ മടക്കമെന്നും മാർക്​ മില്ലി പറഞ്ഞു.

പ്രതിരോധസെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ, യു.എസ്​ സെൻട്രൽ കമാൻഡ്​ മേധാവി ജനറൽ കെന്നത്ത്​ മക്കൻസ്​ എന്നിവരും മില്ലിക്കൊപ്പം യു.എസ്​ കോൺഗ്രസിന്​ മുന്നിൽ വിവരങ്ങൾ നൽകി. തന്ത്രപരമായ യുദ്ധത്തിൽ നാം പരാജയപ്പെട്ടു. ശത്രുവി​െൻറ പക്കലാണ്​ നിലവിൽ കാബൂളി​െൻറ നിയന്ത്രണം. അഫ്​ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ അടക്കമുള്ളവ വിജയി​െച്ചങ്കിലും തന്ത്രപരമായ പരാജയം നേരിട്ടുവെന്നും മാക്​ മില്ലി ചൂണ്ടിക്കാട്ടി.


അഫ്​ഗാൻ സൈന്യം ഇത്രവേഗം പരാജയപ്പെടുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ല. അവർക്ക്​ പരിശീലനം നൽകിയത്​ വെറുതെയായി. ഒരു തവണ പോലും വെടിയുതിർക്കാതെയാണ്​ പലയിടത്തും ​അഫ്​ഗാൻ സൈന്യം പരാജയം സമ്മതിച്ചത്​. പെ​ട്ടെന്നുള്ള സൈനിക പിന്മാറ്റമാണ്​ അഫ്​ഗാൻ സർക്കാറി​െൻറ പതനത്തിനു കാരണമായതെന്നും ജനറൽമാർ കൂട്ടിച്ചേർത്തു. അതേസമയം, നിശ്ചിത പരിധിക്കു ശേഷവും യു.എസ്​ സൈന്യത്തെ അഫ്​ഗാനിൽ നിലനിർത്തണമെന്ന്​ ആരും തന്നെ ഉപദേശിച്ചിട്ടില്ലെന്നായിരുന്നു പ്രസിഡൻറ്​ ജോ ബൈഡൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്​.

ബൈഡ​െൻറ തീരുമാനത്തെ ന്യായീകരിച്ച്​ വൈറ്റ്​ഹൗസ്​ രംഗത്തുവന്നു. ''സൈനിക പിൻമാറ്റത്തെ കുറിച്ച്​ വ്യത്യസ്​ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്നാണ്​ സൈനിക മേധാവികളുടെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്​. എന്നാൽ കൃത്യമായ നിലപാടായിരുന്നു പ്രസിഡൻറി​േൻറത്​. ഇക്കാര്യത്തിൽ വിദഗ്​ധ സമിതിയുടെയും ദേശീയ സുരക്ഷ സംഘത്തി​െൻറയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു.

അഫ്​ഗാനിൽ സൈന്യത്തെ നിലനിർത്തിയിരുന്നെങ്കിൽ താലിബാനുമായുള്ള യുദ്ധം രൂക്ഷമാകും. അപ്പോൾ കൂടുതൽ ആളപായമുണ്ടാകുമായിരുന്നു. എന്നാൽ കൂടുതൽ ആളുകളുടെ ജീവൻ നഷ്​ടപ്പെടാൻ പ്രസിഡൻറ്​ ആഗ്രഹിച്ചില്ല. അമേരിക്കൻ ജനതയുടെ താൽപര്യം സംരക്ഷിക്കാനാണ്​ അദ്ദേഹം ശ്രമിച്ചത്.​ -വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanJoe BidenAfganistan
News Summary - Top US military officials advised keeping troops in Afghanistan, warned Biden against withdrawal
Next Story