Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈഡനും കമലഹാരിസും...

ബൈഡനും കമലഹാരിസും വൈറ്റ്​ ഹൗസിലേക്കുള്ള ടിക്കറ്റുറപ്പിച്ചു -നാൻസി പെലോസി

text_fields
bookmark_border
ബൈഡനും കമലഹാരിസും വൈറ്റ്​ ഹൗസിലേക്കുള്ള ടിക്കറ്റുറപ്പിച്ചു -നാൻസി പെലോസി
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടുവെന്ന്​ ഹൗസ്​ സ്​പീക്കർ നാൻസി പെലോസി. പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ബൈഡൻെറ മുന്നേറ്റമുണ്ടായതോടെയാണ്​ പെലോസിയുടെ അഭിപ്രായപ്രകടനം.

ബൈഡനും ഹാരിസിനും വൈറ്റ്​ ഹൗസിലേക്കുള്ള ടിക്കറ്റ്​ ലഭിച്ചുവെന്ന്​ വ്യക്​തമായതായി പെലോസി പറഞ്ഞു. നിർണായക സംസ്ഥാനമായ പെൻസിൽവേനിയയിൽ ബൈഡൻ ലീഡ്​ നേടിയതിന്​ പിന്നാലെയാണ്​ വിജയമുറപ്പിച്ച്​ പെലോസി രംഗത്തെത്തിയത്​.

രാജ്യത്തിന്​ സന്തോഷിക്കാവുന്ന ദിവസമാണ്​ കടന്നു പോകുന്നതെന്ന്​ നാൻസി പെലോസി പറഞ്ഞു. എല്ലാവരേയും ഒരുമിച്ച്​ ചേർക്കാൻ ബൈഡന്​ കഴിയുമെന്നും അവർ വ്യക്​തമാക്കി. യു.എസ്​ തെരഞ്ഞെടുപ്പിൻെറ വിധി നിർണയിക്കുന്ന സംസ്ഥാനമായ പെൻസിൽവേനിയയിൽ നിർണായക ലീഡാണ്​ ബൈഡൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്​. 14,500 വോട്ടിൻെറ ലീഡാണ്​​ ബൈഡനുള്ളത്​.

ഇതുകൂടാതെ അരിസോണ, ജോർജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും ബൈഡൻെറ മുന്നേറ്റമാണുള്ളത്​. അതേസമയം, ഈ സംസ്ഥാനങ്ങളിലൊന്നും വോ​ട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidennancy Pelosius election 2020
News Summary - Top US Democrat Nancy Pelosi Calls Biden "President-Elect"
Next Story