Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഞ്ച്​ കോവിഡ്​ രോഗികൾ;...

അഞ്ച്​ കോവിഡ്​ രോഗികൾ; ആദ്യമായി ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ടോംഗ

text_fields
bookmark_border
അഞ്ച്​ കോവിഡ്​ രോഗികൾ; ആദ്യമായി ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ടോംഗ
cancel

കോവിഡ്​ മഹാമാരിയോട്​ പൊരുതി രണ്ടുകൊല്ലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങൾ അടഞ്ഞുകിടന്നപ്പോഴും കുഞ്ഞു ടോംഗയിൽ എല്ലാം സാധാരണ പോലെയായിരുന്നു. ഒടുവിൽ ​ടോംഗയും കോവിഡിനോട്​ സുല്ലിട്ടിരിക്കുന്നു. അഞ്ച്​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്തതിനാൽ രാജ്യത്ത്​ ലോക്​ ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ബുധനാഴ്ച പുലർച്ചെ മുതലാണ്​ പസഫിക്​ ദ്വീപ്​ രാഷ്ട്രമായ ടോംഗയിൽ ലോക്​ഡൗൺ ആരംഭിച്ചത്​. അടുത്തിടെ അഗ്​നി പർവത സ്​ഫോടനത്തെ തുടർന്ന്​ കനത്ത നഷ്ടങ്ങൾ രാജ്യത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാജ്യ തലസ്ഥാനമായ നുകുഅലോഫയിൽ രണ്ട് തുറമുഖ തൊഴിലാളികളിൽ കോവിഡ്​ കണ്ടെത്തി. രാജ്യത്തിന്​ സഹായവുമായി തുറമുഖത്തെത്തിയ ആസ്​ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീരിച്ചിരുന്നു.

രോഗം ബാധിച്ച പ്രദേശവാസികളായ രണ്ടുപേരുടെ മൂന്ന്​ ബന്ധുക്കൾക്കും കോവിഡ്​ പോസിറ്റീവ്​ ആയതായി ടോംഗ റേഡിയോ അറിയിച്ചു. ന്യൂസിലൻഡിൽനിന്നും മടങ്ങിയെത്തി ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക്​ രാജ്യത്ത്​ നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത്​ സാമൂഹ്യവ്യാപനത്തിന്​ കാരണമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdownCovid​Tonga
News Summary - Tonga goes into first-ever lockdown after five COVID cases
Next Story