ടൈറ്റാനിക് ദുരന്തം: പുതിയ കാഴ്ച പകർന്ന് ത്രിമാന ചിത്രങ്ങൾ
text_fields1912ലെ ദുരന്ത1912ലെ ദുരന്തത്തിൽ തകർന്ന ടൈറ്റാനിക് കപ്പൽ കടൽത്തട്ടിൽ
ലണ്ടൻ: 2012ൽ കന്നിയാത്രക്കിടെ മഞ്ഞുമലയിലിടിച്ച് തകർന്ന ആഡംബര കപ്പൽ ടൈറ്റാനിക്കിനെ കുറിച്ച സൂക്ഷ്മവും കൃത്യവുമായ പുതിയ കാഴ്ചകൾ സമ്മാനിച്ച് ത്രിമാന ചിത്രങ്ങൾ. ആദ്യമായാണ് 4,000 മീറ്റർ താഴ്ചയിലുള്ള കപ്പലിന്റെ മുഴുവലുപ്പത്തിലുള്ള ത്രിമാന ചിത്രം പുറത്തെത്തുന്നത്. അത്യാധുനിക ആഴക്കടൽ ചിത്രീകരണം വഴിയാണ് ഇവ പകർത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്ന് 1912 ഏപ്രിലിൽ കന്നിയാത്ര പുറപ്പെട്ട കപ്പൽ കാനഡ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയെത്തിയപ്പോഴായിരുന്നു മഞ്ഞുമലയിൽ ഇടിച്ചത്.
വെള്ളം ഇരച്ചുകയറിയ കപ്പൽ വൈകാതെ നടുപിളർന്ന് മുങ്ങുകയായിരുന്നു. 1985ൽ കപ്പൽ അവശിഷ്ടം കണ്ടെത്താനായെങ്കിലും പൂർണമായി പകർത്താനായിരുന്നില്ല. ആഴക്കടൽ ചിത്രീകരണ കമ്പനി കഴിഞ്ഞ വർഷം എടുത്ത ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങൾ നെടുകെ മുറിഞ്ഞനിലയിലാണ് കപ്പലുള്ളത്. ഇതേ കുറിച്ച് ജെയിംസ് കാമറൺ സംവിധാനം ചെയ്തതുൾപ്പെടെ നിരവധി സിനിമകൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

