Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപ്​ തോൽവി അംഗീകരിച്ചോ​? ബാക്കി കാര്യങ്ങൾ കാലം പറയും
cancel
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ തോൽവി...

ട്രംപ്​ തോൽവി അംഗീകരിച്ചോ​? ബാക്കി കാര്യങ്ങൾ 'കാലം പറയും'

text_fields
bookmark_border

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കു​ന്നുവെന്ന സൂചന ആദ്യമായി നൽകി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പൊതുവേദിയിലായിരുന്നു ട്രംപി​െൻറ പ്രതികരണം. കോവിഡ്​ വ്യാപന​ത്തെക്കുറിച്ച്​ വൈറ്റ്​ ഹൗസിൽ വാർത്തസ​മ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയിച്ചെങ്കില​ും ഇത്രയും ദിവസം വോ​ട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന വാദം ഉന്നയിക്കുകയായിരുന്നു ട്രംപ്​.

കോവിഡ്​ വ്യാപനമുണ്ടെങ്കിലും രാജ്യത്ത്​ ഇനിയൊരു ​േലാക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ പറഞ്ഞ അദ്ദേഹം ഭാവിയിൽ ആരാണ്​ ഭരണത്തിലുണ്ടാകുകയെന്ന്​ അറിയില്ലെന്നും കാലം മറുപടി പറയുമെന്നും പറഞ്ഞു.

'ഈ ഭരണകൂടം ലോക്​ഡൗണിലേക്ക്​ പോകില്ല. ഭാവിയിൽ എന്താണ്​ നടക്കു​കയെന്ന്​ അറിയില്ല. ആരാണ്​ ഭരണത്തിലുണ്ടാകുകയെന്നും. കാലം അതിനു മറുപടി തരും' -ട്രംപ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പരാജയം അംഗീകരിക്കുന്നത്​ എന്നാ​ണെന്ന ചോദ്യത്തിന്​ ട്രംപ്​ മറുപടി പറഞ്ഞില്ല.

തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി ഡോണൾഡ്​ ട്രംപ്​ ആരോപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ ട്രംപിന്​ സാധിച്ചിരുന്നില്ല.

അരിസോണയും ​ജോർജിയയും വിജയിച്ചതോടെ ജോ ബൈഡൻ 306 ഇലക്​ടറൽ വോട്ടുകൾ നേടി. ട്രംപ്​ 232 വോട്ടുകളിൽ ഒതുങ്ങുകയും ചെയ്​തു. തെരഞ്ഞെടുപ്പിൽ ജോ ബൈഡ​െൻറ വിജയം ഉറപ്പിച്ചപ്പോഴും തോൽവി അംഗീകരിക്കാൻ ട്രംപ്​ തയാറായിരുന്നില്ല. ത​െൻറ വിജയം തടയാൻ വാക്​സിൻ പ്രഖ്യാപനം മരുന്ന്​ നിർമാണ കമ്പനിയായ ​ൈഫസർ വൈകിച്ചെന്നുവരെ​ ട്രംപ്​ ആരോപിച്ചിരുന്നു.​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenUS CovidDonald TrumpUS Election 2020
Next Story