നിരോധിക്കാനുള്ള ട്രംപിൻെറ തീരുമാനത്തിനെതിരെ ടിക്ടോക്
text_fieldsവാഷിങ്ടൺ: ടിക്ടോക് നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തിനെതിരെ ആപ് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് നിയമനടപടി സ്വീകരിക്കുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ ബൈറ്റ്ഡാൻസ് അമേരിക്കൻ ഫെഡറൽ കോടതിയിൽ പരാതി നൽകി.
അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്തതെന്നും അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണ് അമേരിക്കയിൽ ടിക്ടോക് നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.
ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഒത്തുചേരുന്ന ഒാൺലൈൻ സമൂഹത്തെ ഇല്ലാതാക്കുകയാണ് ട്രംപിെൻറ പ്രവൃത്തികളിലൂടെ സംഭവിക്കുന്നതെന്നും ബൈറ്റ്ഡാൻസ് ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കൻ സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

