Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ പടിയിറങ്ങും...

ട്രംപ്​ പടിയിറങ്ങും മുമ്പ്​ വൈറ്റ്​ ഹൗസിൽ മകൾ ടിഫാനിയുടെ വിവാഹനിശ്​ചയം

text_fields
bookmark_border
ട്രംപ്​ പടിയിറങ്ങും മുമ്പ്​ വൈറ്റ്​ ഹൗസിൽ മകൾ ടിഫാനിയുടെ വിവാഹനിശ്​ചയം
cancel

വാഷിങ്​ടൻ: അമേരിക്കൻ പ്രസിഡന്‍റ്​ പദം ഒഴിഞ്ഞ്​ ഡൊണൾഡ്​ ട്രംപ്​ വൈറ്റ്​ ഹൗസ്​ വിടുംമുമ്പ്​ അവിടെ വെച്ച്​ മകള്‍ ടിഫാനിയുടെ വിവാഹ നിശ്​ചയം നടന്നു. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്​ ടിഫാനി തന്നെയാണ്​ വിവാഹനിശ്ചയത്തിന്‍റെ വാര്‍ത്ത പുറത്തുവിട്ടത്.

വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്‍റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്‍റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ്​ നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്‍റെ പിന്തുടർച്ചാവകാശിയാണ്​.

ജോർജ്ടൗൺ യൂനിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്ത ടിഫാനിയും ലാഗോസിൽ വളർന്ന ബൗലോസും ഒരുമിച്ചുള്ള ചിത്രങ്ങൾ 2018 ജനുവരിയിൽ പുറത്തുവന്നിരുന്നു. ലണ്ടനിൽ പഠിച്ച ബൗലോസ്​ ട്രംപ്​ കുടുംബത്തിന്‍റെ പല പരിപാടികളിലും സ്​ഥിര സാന്നിധ്യമാണ്​. ട്രംപിന്‍റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലോസ്​ ഉണ്ടായിരുന്നു. മാർ ലാഗോയിൽ ട്രംപിന്‍റെ കുടുംബത്തിനൊപ്പം താങ്ക്സ്ഗിവിങ്​ പരിപാടിയിലും ബൗലോസ്​ കുടുംബസമേതം പങ്കെടുത്തിരുന്നു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TumpTiffany Trumptiffany trump engagement
Next Story