Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൻമദിനാഘോഷത്തിനിടെ...

ജൻമദിനാഘോഷത്തിനിടെ തോക്കെടുത്ത്​ കളിച്ചു​; അബദ്ധത്തിൽ വെടിയേറ്റ്​​​ മൂന്ന്​ വയസുകാരന്​ ദാരുണാന്ത്യം

text_fields
bookmark_border
ജൻമദിനാഘോഷത്തിനിടെ തോക്കെടുത്ത്​ കളിച്ചു​; അബദ്ധത്തിൽ വെടിയേറ്റ്​​​ മൂന്ന്​ വയസുകാരന്​ ദാരുണാന്ത്യം
cancel

ഹോസ്​റ്റൺ: ജൻമദിനാഘോഷം നടക്കുന്നതിനിടെ തോക്കെടുത്ത്​ കളിച്ച മൂന്നു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റ്​ മരിച്ചു. ശനിയാഴ്ച അമേരിക്കയിലെ ടെക്സസിലാണ് സംഭവം.

കുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെ മുതിർന്നവർ ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരു​ന്നു. ഇൗ സമയം സമീപത്തു നിന്ന്​ ഒരു വെടിയൊച്ച കേട്ടു. എല്ലാവര​ും ശബ്​ദം കേട്ടിടത്തേക്ക്​ ഓടിയെത്തിയപ്പോൾ കുട്ടി രക്തത്തിൽ ക​ുളിച്ചു കിടക്കുന്നതാണ്​ കണ്ടത്​. കുട്ടിയുടെ നെഞ്ചിലാണ്​ വെടിയേറ്റത്​.

ബന്ധുവിന്‍റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്കെടുത്ത്​ കളിക്കുന്നതിനിടെയാണ് കുട്ടിക്ക്​ വെടിയേറ്റത്​.

ഈ വര്‍ഷം ഇതുവരെ 229 കുട്ടികൾക്കാണ്​ അബദ്ധത്തിൽ വെടിയേറ്റത്. ഇതിൽ 97 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്​.

യുഎസിൽ മുതിർന്നവരിൽ മൂന്നിലൊന്ന് പേരും തോക്ക് സ്വന്തമായ​ുള്ളവരാണ്​. യുഎസിൽ ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം പൗരൻമാർക്ക്​ തോക്കുകൾ സ്വന്തമാക്കാൻ അധികാരം നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USgun shotShot DeathShooting Self
News Summary - Three-Year-Old Boy Dies After Shooting Self During His Birthday Party In US
Next Story