Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ ഐ.എസ് കമാൻഡർ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി

text_fields
bookmark_border
പാകിസ്താനിൽ ഐ.എസ് കമാൻഡർ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി
cancel
camera_alt

പ്രതീകാത്മക ചിത്രം

ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഐ.എസിന്റെ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരർ അറസ്റ്റിൽ. ഫൈസലാബാദ്, ജെഹ്‌ലം, ചക്‌വാൽ നഗരങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിൽ മൂന്ന് ദാഇഷ് (ഐ.എസ്) ഭീകരരെ പിടികൂടിയതായി പഞ്ചാബ് പൊലീസിലെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെന്റ് (സി.ടി.ഡി) പ്രസ്താവനയിൽ അറിയിച്ചു. പിടിയിലായ ഭീകരരിൽ ഐ.എസിന്റെ പ്രധാന കമാൻഡറായ അബ്ദുൾ വഹാബും ഉൾപ്പെടുന്നു. സൈഫുല്ല, ഖുറം അബ്ബാസ് എന്നിവരാണ് മറ്റു രണ്ടു ഭീകരർ എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികളിൽ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കൂടുതൽ അന്വേഷണത്തിനായി അജ്ഞാത സ്ഥലത്തേക്ക് മാറ്റി.

കഴിഞ്ഞ മാസം, പഞ്ചാബ് പ്രവിശ്യയിൽ നിന്ന് 38 തീവ്രവാദികളെ സി.ടി.ഡി അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ ഭീകരരിൽ കൂടുതലും ഐ.എസിലും തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people, including the IS commander, were arrested in Pakistan
Next Story