തുർകിയയിൽ മൂന്ന് മേയർമാർ കൂടി അറസ്റ്റിൽ
text_fieldsഇസ്തംബുൾ: തുർകിയയിൽ മൂന്ന് പ്രധാന നഗരങ്ങളിലെ മേയർമാർ അറസ്റ്റിൽ. മാർച്ചിൽ ഇസ്തംബുൾ മേയറുടെ അറസ്റ്റിനുപിന്നാലെ നിരവധി പ്രതിപക്ഷ നേതാക്കൾ രാജ്യത്ത് തടവിലായിട്ടുണ്ട്.
അദിയാമൻ മേയർ അബ്ദുറഹ്മാൻ ടുട്ഡെറെ, അദാന മുനിസിപ്പാലിറ്റി മേധാവി സെയ്ദൻ കരാലർ എന്നിവരെ പുലർച്ച റെയ്ഡ് നടത്തിയാണ് പിടികൂടിയത്. ഇരുവരും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സി.എച്ച്.പി) അംഗങ്ങളാണ്.
അഴിമതി കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്റാലയയിലെ സി.എച്ച്.പി മേയർ മുഹിതിൻ ബൊസെകിനെ പിടികൂടിയത്. മേയർക്കൊപ്പം മറ്റു രണ്ടുപേർ കൂടി അറസ്റ്റിലായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

