Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് അധീന കശ്മീരിൽ പൊലീസ് വെടിവെപ്പിൽ മൂന്നു മരണം

text_fields
bookmark_border
Pak Occupied Kashmir protest
cancel

ഇസ്‍ലാമാബാദ്: സംഘർഷത്തിന് അയവില്ലാതെ തുടരുന്ന പാക് അധീന കശ്മീരിൽ സുരക്ഷ സേന നടത്തിയ വെടിവെപ്പിൽ മൂന്നു മരണം. ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അർധ സൈനിക വിഭാഗമായ റേഞ്ചേഴ്സിനെതിരെ അക്രമം നടത്തിയവർക്കുനേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യവസ്തുക്കളുടെയും അവശ്യസേവനങ്ങളുടെയും വില കുത്തനെ ഉയർന്നതിനെതിരെയാണ് ജനം ദിവസങ്ങളായി തെരുവിലിറങ്ങിയത്. കലാപം അടിച്ചമർത്താൻ തലസ്ഥാന നഗരമായ മുസഫറാബാദിലെത്തിയ റേഞ്ചേഴ്സ് സേന മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

കല്ലേറിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ച അർധ സൈനികർ പിന്നീട് വെടിവെക്കുകയായിരുന്നു. നിരവധി സൈനിക വാഹനങ്ങൾ അഗ്നിക്കിരയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three killed in police firing in Pakistan Occupied Kashmir
Next Story