Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ​ജി​പ്ത്...

ഈ​ജി​പ്ത് അ​തി​ർ​ത്തി​യി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ഈ​ജി​പ്ത് അ​തി​ർ​ത്തി​യി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ൽ  സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
cancel

ജ​റൂ​സ​ലം: ഈ​ജി​പ്ത് പൊ​ലീ​സു​കാ​ര​​ന്റെ വെ​ടി​യേ​റ്റ് മൂ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ മ​രി​ച്ചു. ഇ​സ്രാ​യേ​ൽ-​ഈ​ജി​പ്ത് അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. ഈ​ജി​പ്ത് സൈ​ന്യ​വു​മാ​യി ചേ​ർ​ന്ന് വെ​ടി​വെ​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ പി​ന്തു​ട​ര​വെ ത​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​ർ​ത്തി ചെ​ക്ക്പോ​യ​ന്റ് ക​ട​ന്ന​താ​യി ഈ​ജി​പ്ത് സൈ​ന്യം പ​റ​ഞ്ഞു. അ​തേ​സ​മ​യം, രാ​ത്രി​യി​ൽ ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യു​മാ​യി വെ​ടി​വെ​പ്പി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​തി​ർ​ത്തി​യി​ലെ വി​ദൂ​ര​മേ​ഖ​ല​യി​ൽ കാ​വ​ൽ​നി​ന്ന ഒ​രു പു​രു​ഷ​നും ഒ​രു വ​നി​ത​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു സൈ​നി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വെ​ടി​വെ​പ്പി​ൽ മ​റ്റൊ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ക്ര​മി​യെ ക​​ണ്ടെ​ത്തി വ​ള​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മ​റ്റൊ​രു ഇ​സ്രാ​യേ​ൽ സൈ​നി​ക​നും അ​ക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു. ഇ​യാ​ൾ ഈ​ജി​പ്ത് പൊ​ലീ​സു​കാ​ര​നാ​ണെ​ന്നാ​ണ് ഇ​​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്ന​ത്.

ത​ങ്ങ​ളു​ടെ സു​ര​ക്ഷ സൈ​നി​ക​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് ന​ട​ന്ന വെ​ടി​വെ​പ്പി​ൽ ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഈ​ജി​പ്ത് സൈ​ന്യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ത്രി ന​ട​ന്ന ഓ​പ​റേ​ഷ​നി​ൽ നാ​ലു ല​ക്ഷം ഡോ​ള​റി​​ന്റെ മ​യ​ക്കു​മ​രു​ന്ന് ഇ​സ്രാ​യേ​ൽ സേ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptIsrael
News Summary - Three Israeli soldiers killed near Egypt border
Next Story