Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാരവൃത്തി: യൂറോപ്പിൽ...

ചാരവൃത്തി: യൂറോപ്പിൽ നിന്ന് റഷ്യൻ നയതന്ത്രപ്രതിനിധികൾ പുറത്ത്

text_fields
bookmark_border
ചാരവൃത്തി: യൂറോപ്പിൽ നിന്ന്  റഷ്യൻ നയതന്ത്രപ്രതിനിധികൾ പുറത്ത്
cancel
Listen to this Article

ഹേഗ്: റഷ്യയുടെ ചാരവൃത്തിക്ക് തടയിടാൻ ഡസൻ കണക്കിന് നയതന്ത്രപ്രതിനിധികളെ പുറത്താക്കി യൂറോപ്യൻ രാജ്യങ്ങൾ. യുക്രെയ്ൻ അധിനിവേശത്തോടെയാണ് റഷ്യയുമായുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ബന്ധം താറുമാറായത്.

ദേ​ശീ​യ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​യ​തി​നാ​ൽ 17 റ​ഷ്യ​ൻ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​ർ​മാ​രെ പു​റ​ത്താ​ക്കി​യ​താ​യി നെ​ത​ർ​ല​ൻ​ഡ്സ് അ​റി​യി​ച്ചു. നയതന്ത്രപ്രതിനിധികളെന്ന വ്യാജേനയാണ് ഇവർ രാജ്യത്ത് കടന്നുകൂടിയത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം രെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് ഇ​ന്റ​ലി​ജ​ൻ​സ് സം​ഘ​ങ്ങ​ളു​ടെ ഭീ​ഷ​ണി അ​ടു​ത്തി​ടെ വ​ർ​ധി​ച്ച​താ​യും അ​​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

72 മണിക്കൂറിനകം രാജ്യം വിടണമെന്ന് ചെക് റിപ്പബ്ലിക് റഷ്യൻ നയതന്ത്രപ്രതിനിധിക്ക് നിർദേശം നൽകി.

അതുപോലെ നാല് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് അയർലൻഡും ആവശ്യപ്പെട്ടു.പോളണ്ട് കഴിഞ്ഞ 45 റഷ്യൻ ഇന്റലിജൻസ് ഓഫിസർമാരെ പുറത്താക്കിയിരുന്നു. യു.​എ​സ്, പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ,എ​സ്തോ​ണി​യ, ലി​ത്വേ​നി​യ, ലാ​ത്‍വി​യ,മോ​ണ്ടി​നെ​ഗ്രോ രാ​ജ്യ​ങ്ങ​ളും അ​ടു​ത്തി​ടെ സ​മാ​ന ന​ട​പ​ടി കൈ​ക്കൊ​ണ്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUespionageRussian Diplomats
News Summary - Three EU Countries Expel Dozens of Russian Diplomats
Next Story