Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Three Disney World workers arrested for trying to have sex with kids
cancel
Homechevron_rightNewschevron_rightWorldchevron_rightകുട്ടികൾക്കെതിരെ...

കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണം; സ്​റ്റിങ്​ ഓപ്പറേഷനിൽ കുടുങ്ങി മൂന്ന്​ ഡിസ്​നി ജീവനക്കാർ

text_fields
bookmark_border

​​േ​ഫ്ലാറിഡ: ​യു.എസിൽ കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച മൂന്ന്​ ഡിസ്​നി വേൾഡ്​ ജീവനക്കാർ ഉൾപ്പെടെ 17 പേർ അറസ്​റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയാൻ നടത്തിയ സ്​റ്റിങ്​ ഓപ്പറേഷനിലാണ്​ ഇവർ കുടുങ്ങിയത്​.

13കാരിയെ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കിയ ഡിസ്​നി വേൾഡ്​ ജീവനക്കാരായ സാവന്ന മഗ്രൂ, ജൊനാഥൻ മഗ്രൂ എന്നിവരാണ്​ അറസ്​റ്റിലായവരിൽ രണ്ടുപേർ. ഇരുവരും അറസ്​റ്റിലാകു​േമ്പാൾ കമ്പനിയിൽനിന്ന്​ ശമ്പളമില്ലാത്ത അവധിയിലായിരുന്നുവെന്ന്​ ഡിസ്​നി വേൾഡ്​ വക്താവ്​ അറിയിച്ചു.

26കാരനായ കെന്നത്​ ജേവിയർ അക്വിനോയാണ്​ അറസ്​റ്റിലായ മറ്റൊരു ഡിസ്​നി വേൾഡ്​ ജീവനക്കാരൻ. ലൈംഗിക ചൂഷണത്തിനായി ഇയാൾ പെൺകുട്ടിയെ സമീപിച്ചുവെന്നാണ്​ കണ്ടെത്തൽ. ഡിസ്​നി വേൾഡിലെ ലൈഫ്​ ഗാർഡാണെന്നാണ്​ ഇയാൾ പൊലീസിനോട്​ പറഞ്ഞത്​. എന്നാൽ ഇത്​ കമ്പനി വക്താവ്​ നിഷേധിച്ചു.

സമാനസംഭവങ്ങളിലായി ആകെ 17 പേരാണ്​ അറസ്​റ്റിലായത്​. 'ഒപ്പറേഷൻ ചൈൽഡ്​ പ്രൊട്ടക്​ടർ' എന്ന പേരിലായിരുന്നു അന്വേഷണം. 26നും 47നും ഇടയിൽ പ്രായമായവരാണ്​ അറസ്​റ്റിലായവരെന്നും ​െപാലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseWorld News
News Summary - Three Disney World workers arrested for trying to have sex with kids
Next Story