Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ട്രെയിൻ...

യു.എസിൽ ട്രെയിൻ പാളംതെറ്റി; മൂന്ന്​ മരണം

text_fields
bookmark_border
amtrak train derailment
cancel

ന്യൂയോർക്ക്​: അമേരിക്കയിൽ ആംട്രക്ക്​ ട്രെയിൻ പാളംതെറ്റി മൂന്ന്​ മരണം. നിരവധിയാളുകൾക്ക്​ പരിക്കേറ്റു. സിയാറ്റിലിൽ നിന്ന്​ ചിക്കാഗോയിലേക്ക്​ പോകുകയായിരുന്ന ട്രെയിനാണ് ഉത്തര​ മൊണ്ടാനയിലെ വെച്ച്​ പാളംതെറ്റിയത്​.


146 യാത്രക്കാരും 16 ജീവനക്കാരുമാണ്​ ട്രെയിനിൽ ഉണ്ടായിരുന്നത്​. മൂന്ന്​ പേർ മരിച്ചതായി ലിബർട്ടി കൗണ്ടി ഷെരീഫിന്‍റെ ഓഫിസ്​ സ്​ഥിരീകരിച്ചു. എന്നാൽ എത്രപേർക്ക്​ പരിക്കേറ്റു എന്ന കാര്യത്തിൽ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്ന്​ എ.ബി.സി ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.


ട്രെയിനിലെ നിരവധി യാത്രക്കാർ മുൻവശത്തെ കാറുകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അപകട കാരണം വ്യക്തമ​ല്ല. നാഷനൽ ട്രാൻസ്​പോർട്ട്​ സേഫ്​റ്റി ബോർഡ്​ പാളംതെറ്റലിനെ കുറിച്ച്​ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidenttrain derailedamericaAmtrak train
News Summary - three dead in Amtrak train derailment in Americas Montana
Next Story