Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്തോനേഷ്യയിൽ ഫാക്ടറിക്ക് തീപിടിച്ച് മൂന്ന് മരണം; നിരവധി പേരെ കാണാനില്ല

text_fields
bookmark_border
factory
cancel

ജക്കാർത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവയിൽ മധുര പലഹാര നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. 36 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ശനിയാഴ്ചയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. ഇന്നും അഗ്നിശമന സേനാംഗങ്ങൾ തീ അണക്കാനുളള ശ്രമം തുടരുകയാണ്. തകർന്ന കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

ഇന്തോനേഷ്യയിലെ ദേശീയ ദുരന്തനിവാരണ-രക്ഷാപ്രവർത്തന കണക്കനുസരിച്ച് ഞായറാഴ്ച 15 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് പേരെ ആശുപത്രിയിലും സമീപത്തെ ക്ലിനിക്കിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകളുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ജക്കാർത്തയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ പടിഞ്ഞാറ് ബാന്റൻ പ്രവിശ്യയിലെ സെറാങ് ജില്ലയിലാണ് ഫാക്ടറി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ ഫാക്ടറിയിൽ ഏകദേശം 60 പേർ ഉണ്ടായിരുന്നതായാണ് കരുതുന്നതെന്ന് ബാന്റൻ ഗവർണർ ആന്ദ്ര സോണി മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശിക സമയം വൈകിട്ട് 4.30നാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചതെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ വലിയൊരു ഭാഗത്തേക്ക് തീ പടർന്നിരുന്നു. പിടി ഫോനുസ അഗുങ് മുല്യ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഫാക്ടറി. ഇന്തോനേഷ്യയിലെ പ്രമുഖ ഭക്ഷ്യ-പാനീയ കമ്പനികളിലൊന്നായ യൂണിഫാമിന്റെ ഉപകമ്പനിയാണിത്. സമീപ വർഷങ്ങളിൽ ഇന്തോനേഷ്യയിൽ നിരവധി വ്യവസായശാലകളിൽ മാരകമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ഫാക്ടറികളിലെ തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡങ്ങളെയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളെയും കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three dead as fire breaks out at a factory in Indonesia; many missing
Next Story