Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ ഭൂചലനം: മൂന്നു മരണം, 60 പേർക്ക് പരിക്ക്
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിൽ ശക്തമായ ഭൂചലനം. മൂന്നുപേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. 10 കി.മി ആണ് ഇതിെൻറ വ്യാപ്തി.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 10,000ത്തിലേറെ പേരെ താൽക്കാലിക സുരക്ഷകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
730 വീടുകൾ പൂർണമായും 7,290 കെട്ടിടങ്ങൾ ഭാഗികമായും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

