Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം; സെനറ്റിൽ ചരിത്രം കുറിച്ച് മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ

text_fields
bookmark_border
അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം; സെനറ്റിൽ ചരിത്രം കുറിച്ച് മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ
cancel

വാഷിങ്ടൺ: അമേരിക്കൻ സെനറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ സെനറ്റിലെത്തുന്നു. ഇല്ലിനോയിസിൽ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലിയാന സ്ട്രാട്ടന്റെ വിജയം അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

നിലവിൽ കാലാവധി അവസാനിക്കാത്ത ഡെലവെയറിൽ നിന്നുള്ള സെനറ്റർ ലിസ ബ്ലണ്ട് റോഞ്ചെസ്റ്റർ, മേരിലാൻഡിൽ നിന്നുള്ള സെനറ്റർ ആഞ്ചല ആൽസോബ്രൂക്ക്സ് എന്നിവർക്കൊപ്പമാണ് ജൂലിയാന സ്ട്രാട്ടൻ സെനറ്റിൽ ചേരുന്നത്. വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും കാര്യത്തിൽ വലിയ ചുവടുവെപ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ചരിത്രനേട്ടത്തെ വിലയിരുത്തുന്നത്.

അതേസമയം, അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നീ. നിർണായക സെനറ്റ് പോരാട്ടങ്ങളിൽ നോർത്ത് കരോലിനയിലും ജോർജിയയിലും ഡെമോക്രാറ്റുകൾക്കാണ് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും നിർണായകമായ നിരവധി മത്സരങ്ങളുടെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.

നോർത്ത് കരോലിനയിൽ മുൻ ഗവർണർ റോയ് കൂപ്പർ ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്ലിയെ പരാജയപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സെനറ്റ് സീറ്റാണ് കൂപ്പർ ഡെമോക്രാറ്റുകൾക്കായി പിടിച്ചെടുത്തത്. ഇതോടെ സെനറ്റിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് ആവശ്യമായ നാല് അധിക സീറ്റുകളിൽ ഒന്നുകൂടി സ്വന്തമായി.

ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ജനപ്രതിനിധിസഭാംഗവുമായ മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സാധ്യതയുള്ള സ്ഥാനാർഥികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഒസോഫിന്റെ വിജയം ശ്രദ്ധേയമാണ്. നേരത്തെ കടുത്ത മത്സരമുണ്ടാകുമെന്ന് കരുതിയിരുന്ന ജോർജിയയിലെ പോരാട്ടത്തിൽ ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ സാധ്യതകൾ മങ്ങിയിരുന്നു.

രാത്രി 8.30 വരെയുള്ള കണക്കനുസരിച്ച് ജനപ്രതിനിധിസഭയിലെ നാൽപതോളം സീറ്റുകളിലെ വിജയികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്നതിൽ നിർണായകമാകുമെന്ന് കരുതുന്ന പല മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നിരുന്നില്ല. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് മൂന്ന് സീറ്റുകൾ അധികമായി പിടിച്ചെടുക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Black women make history in US Senate
Next Story