Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ നെതന്യാഹു...

ഇസ്രായേലിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്​തം; ലോക്​ഡൗൺ വകവയ്​ക്കാതെ ആയിരങ്ങൾ തെരുവിൽ

text_fields
bookmark_border
ഇസ്രായേലിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്​തം; ലോക്​ഡൗൺ വകവയ്​ക്കാതെ ആയിരങ്ങൾ തെരുവിൽ
cancel

കൊവിഡി​െന തുടർന്ന്​ ലോക്​ഡൗൺ നിയമങ്ങൾ കർശനമാക്കിയ ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്​തം. സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തടയുന്നതിന്​​ ഏർപ്പെടുത്തിയ പുതിയ നിയമം ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് ഇസ്രായേലികൾ ശനിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധിച്ചു.

കൊറോണ വൈറസ് അണുബാധയിൽ സെക്കൻഡ്​ വേവ്​ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട്​ സർക്കാർ രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. പൗരന്മാരോട്​ വീടുകളിൽ തന്നെ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്​. ഇതൊന്നും വകവയ്​ക്കാതെയാണ്​ പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്​തമാക്കിയത്​.പ്രതിഷേധ പ്രകടനങ്ങൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പാർലമെൻറ്​ അംഗീകരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് തെരുവ് പ്രതിഷേധം കനത്തത്​.


കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്​ച്ചയും അഴിമതി ആരോപണങ്ങളുമാണ്​ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിസ്​ഥാനത്ത്​ നിർത്തുന്നത്​. പുതിയ നിയമം അനുസരിച്ച്​ ഇസ്രായേലികൾ അവരുടെ വീടുകളിൽ നിന്ന് ഒരു കിലോമീറ്ററിൽ കൂടുതൽ പുറത്തുപോകാൻ പാടില്ല. പൗരന്മാർ സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ പറയുന്നുണ്ട്​. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്ന്​ വിമർശകർ പറയുന്നു.

ശനിയാഴ്​ച തലസ്​ഥാനമായ ടെൽ അവീവിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. രാജ്യത്തുടനീളം ചെറുതും വലുതുമായ പ്രതിഷേധങ്ങളും അര​ങ്ങേറി. പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NetanyahuIsraelprotestlockdown​Covid 19
Next Story