നെഞ്ചുപിടഞ്ഞ് ഗസ്സ! ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും വലിയ ഖബറടക്കം; മൂന്ന് വർഷത്തിന് ശേഷം പുറത്തെടുത്തത് 112 മൃതദേഹങ്ങൾ!
text_fieldsഗസ്സയിൽ നടന്ന ഖബറടക്ക ചടങ്ങിൽ ആയിരക്കണക്കിന് ഫലസ്തീനികൾ പങ്കെടുത്തു
വെബ്പ
വെബ്ങ്കെടുക്കുന്നു.
ഗസ്സ: ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം 112 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഫലസ്തീൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഖബറടക്കത്തിനാണ് കഴിഞ്ഞ ദിവസം ഗസ്സ സാക്ഷ്യം വഹിച്ചത്. 2023 നവംബർ 22 ന് തെക്കൻ ഗസ്സ സിറ്റിയിലെ സബ്റ മേഖലയിൽ ഇസ്രായേൽ യുദ്ധ വിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ ഒരു റെസിഡൻഷ്യൽ ബ്ലോക്ക് പൂർണമായി തകർന്നിരുന്നു. അന്ന് കൊല്ലപ്പെട്ട മൂന്നൂറില്പരം ആളുകളിൽ ഉൾപെട്ടവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന തിരച്ചിലിൽ, 136 മണിക്കൂർ കൈകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റിയാണ് സിവിൽ ഡിഫൻസ് സേന മൃതദേഹങ്ങൾ പുറത്തെടുത്തത്.
40 കുട്ടികളും 38 സ്ത്രീകളും ഏഴ് ഭിന്നശേഷികരും കണ്ടെത്തിയവരിൽ ഉൾപ്പെടുന്നു. 157 ഓളം പേര് ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലൂടെ വിലാപയാത്രയായി കൊണ്ടുപോയി സമീപത്തെ ഖബർസ്ഥാനിൽ അടക്കം ചെയ്തു. നൂറുകണക്കിന് ആളുകളാണ് കണ്ണീരോടെ വിലാപയാത്രയിൽ പങ്കെടുത്തത്.
കാണാതായവർക്കുള്ള തിരച്ചിലും മൃതദേഹങ്ങൾ പുറത്തെടുക്കുന്നതും അതീവ പ്രാധാന്യമുള്ള മാനുഷിക വിഷയമാണെന്ന് റെഡ് ക്രോസ്സ് വക്താവ് അമാനി അൽ നാവൂഖ് വ്യക്തമാക്കി. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഇതുവരെ 73,375-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 174,162 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ പതിനായിരത്തിലധികം ആളുകളുടെ മൃതദേഹങ്ങൾ ഇനിയും കിടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

