ജനലക്ഷങ്ങൾ ഒഴുകിയെത്തി; ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ശരീഫ് ഹാദിക്ക് വിട
text_fieldsഷരീഫ് ഉസ്മാൻ ഹാദിക്ക് അന്ത്യയാത്ര നൽകാനെത്തിയ ജനക്കൂട്ടം. ഇൻസൈറ്റിൽ ഷരീഫ് ഉസ്മാൻ ഹാദി
ധാക്ക: വെടിയേറ്റ് മരിച്ച ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിക്ക് ലക്ഷങ്ങളുടെ വിട. ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള അന്ത്യയാത്രയായി ശരീഫ് ഉസ്മാൻ ഹാദിയുടെ ഖബറടക്ക ചടങ്ങുകൾ മാറിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരിച്ച ഹാദിയുടെ മൃതദേഹം ധാക്ക സർവകലാശാല പള്ളിയിലാണ് ഖബറടക്കം നടത്തിയത്. സമീപം ബംഗ്ലാ കവി കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ഖബറിന് അരികിലാണ് അടക്കം ചെയ്തത്.
ഇന്ത്യാ വിമർശകൻ കുടിയായ വിദ്യാർഥിനേതാവ്, കഴിഞ്ഞ വർഷത്തെ ബംഗ്ലാ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാന കൂടിയാണ്. പ്രധാനമന്ത്രി ശൈഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കപ്പെടുന്നത് വരെയെത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ശരീഫ് ഹാദിക്ക് വിട നൽകാൻ ശനിയാഴ്ച രാവിലെ മുതൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു കഴിഞ്ഞയാഴ്ച ധാക്കയിൽ വെച്ച് അക്രമികളുടെ വെടിയേൽക്കുന്നത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്.
രാവിലെ മാണിക് മിയ അവന്യൂവിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം, പാർലമെന്റ് കോംപ്ലക്‌സിന് പുറത്തു നിറഞ്ഞു കവിഞ്ഞു. ദേശീയ പതാക പുതച്ചും, മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഒന്നിച്ചത്. വൻ സുരക്ഷയാണ് രജ്യത്തെങ്ങും ഒരുക്കതിയത്. ദേശീയ പതാക ഉൾപ്പെടെ പകുതി താഴ്ത്തികെട്ടി രാജ്യം ദുഖം ആചരിച്ചു.
ഒരോബംഗ്ലാദേശിയുടെയും ഹൃദയത്തിൽ എക്കാലവും ജീവിക്കുന്ന പോരാളിയാണ് ശരീഫ് ഹാദിയെന്ന് ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് പറഞ്ഞു. പാർലമെന്റ് കെട്ടിടത്തിന് മുന്നിൽ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തിന് മുമ്പാകെയായിരുന്നു മുഹമ്മദ് യൂനുസിന്റെ വൈകാരിക പ്രസംഗം.
ഹാദിയുടെ കൊലപാതകത്തിനു പില്ലാതെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ ബംഗ്ലാദേശ് വീണ്ടും തിളച്ചു മറിയുകയാണ്. ഇന്ത്യക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കലാപകാരികൾ തെരുവിലിറങ്ങിയത്.
അതിനിടെ സംഘർഷത്തിൽ ഇന്ത്യൻ വ്യാപാരി കൊല്ലപ്പെട്ടത്ത് സർക്കാറിനെ കൂടുതൽ സമ്മർദത്തിലാക്കി. മെയ്മെൻസിങ്ങിൽവെച്ചാണ് ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്ച ആൾകൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നിഷ് പക്ഷ അന്വേഷണം നടക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

