വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ലോട്ടറിയുമായി ഈ യൂറോപ്യൻ രാജ്യം; ദശലക്ഷങ്ങൾ സമ്മാനം
text_fieldsrepresentative image ചിത്രം:https://www.freethink.com
വാർസോ: വാക്സിനേഷൻ േപ്രാത്സാഹിപ്പിക്കാൻ ഒരു ലക്ഷം പോളിഷ് സ്ലോട്ടി ( ഏകദേശം 1.98 കോടി രൂപ) സമ്മാനത്തുകയുള്ള ലോട്ടറി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പോളണ്ട്. കോവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി മൈക്കൽ ഡൗർസിക്കാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
69 ശതമാനം പോളണ്ടുകാരും വാക്സിൻ എടുക്കാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് ഉറപ്പുവരുത്താനാണ് സർക്കാർ ഇത്തരമൊരു നീക്കം. സർക്കാർ സ്ഥാപനങ്ങളുടെയും ലോട്ടറി ഓപറേറ്റർമാരായ ടോട്ടലിസേറ്റർ സപോർടേവേിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ലോട്ടറിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 2,000 തികക്കുന്ന ഓരോ വ്യക്തിക്കും 500 സ്ലോട്ടികൾ ലഭിക്കും. രണ്ട് ഭാഗ്യാലികൾക്ക് ഒരു ദശലക്ഷം സ്ലോട്ടികളും ഒരു ഹൈബ്രിഡ് കാറും നേടാനാകും. ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക് നേടുന്ന മുനിസിപ്പാലിറ്റികളെയും പ്രോത്സാഹിപ്പിക്കും, ആദ്യ 500 പേർക്ക് 75% എന്ന നിരക്കിൽ 100,000 സ്ലോട്ടികൾ നൽകും.
രാജ്യത്ത് 2020 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മുനിസിപ്പാലിറ്റികൾക്ക് ഫയർ എഞ്ചിനുകൾ വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

