ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; യു.കെയിലും കോവിഡ് മൂന്നാം തരംഗ ഭീഷണി
text_fieldsലണ്ടൻ: യു.കെയിൽ കോവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധൻ. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ഡോ.ആദം ഫിന്നാണ് വാക്സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്. യു.കെയിൽ ഡെൽറ്റ വകഭേദം വാക്സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ് ഉണ്ടാവുന്നില്ലെന്നത് ആശ്വാസകരമാണ്. എത്രയും വേഗം പ്രായമായവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുകയാണ് വേണ്ടത്. അത് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന് ഫിൻ പറഞ്ഞു. പ്രായമായവരെ വാക്സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.കെയിൽ ഇതുവരെ 540 പേർക്ക് കോവിഡിെൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിൽ നിന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്നമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.