Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം യു.എസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; യുഎസ് ആക്രമണം തുടങ്ങാൻ കാത്തിരിക്കില്ലെന്ന് ഇറാൻ

text_fields
bookmark_border
മൂന്നാം യു.എസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; യുഎസ് ആക്രമണം തുടങ്ങാൻ കാത്തിരിക്കില്ലെന്ന് ഇറാൻ
cancel

വാഷിങ്ടൺ: യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ ഞായറാഴ്ച മിഡിൽ ഈസ്റ്റ് തീരത്ത് എത്തി. ഇറാനുമായുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ മേഖലയിൽ മറ്റ് രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകൾ യു.എസ് വിന്യസിച്ചിരുന്നു. ഇതോടെ മേഖലയിൽ യു.എസ് വിന്യസിച്ച വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. ഒരു ഭാഗത്ത് സമാധാന ചർച്ചയ്ക്ക് നീക്കം നടക്കുന്നതിനിടെയാണ് യു.എസ് ഇറാനെ ലക്ഷ്യംവെച്ച് മൂന്നാമത്തെ യുദ്ധക്കപ്പലും വിന്യസിച്ചത്. “യു.എസ്.എസ് റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ ഞായറാഴ്ച ആദ്യം യുഎസ് സൈനിക സെൻട്രൽ കമാൻഡ് (സെന്റ്കോം) പരിധിയിൽ എത്തിച്ചേർന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.”

യുദ്ധവിമാനങ്ങൾ, അകമ്പടി കപ്പലുകൾ, സഹായ കപ്പലുകൾ എന്നിവയടങ്ങുന്നതാണ് ഒരു യുഎസ് നേവി കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്. എന്നാൽ യു.എസ് ആദ്യം ആക്രമിക്കാൻ തെഹ്‌റാൻ കാത്തിരിക്കില്ലെന്ന് ഇറാന്റെ നിയമ, അന്താരാഷ്ട്ര കാര്യ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. മറ്റൊരു ആക്രമണത്തിന് തയ്യാറെടുക്കാനായി യു.എസ് നയതന്ത്രത്തിലൂടെ സമയം നേടുകയാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾക്ക് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇത്തരത്തിലുണ്ടാകുന്ന ഏഴാമത്തെ സംഭവമാണിത്. ഇറാന്റെയും ഹൂതികളുടെയും ഭാഗത്തുനിന്നുള്ള ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ബഹ്‌റൈനിലെ യുഎസ് എംബസി രാജ്യത്തുള്ള തങ്ങളുടെ പൗരന്മാർക്കായി സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ് നവംബർ 8-ന് സിംഗപ്പൂരിൽ നിന്ന് പുറപ്പെടുകയും മലാക്ക കടലിടുക്ക് വഴി മിഡിൽ ഈസ്റ്റിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.

കാരിയർ എയർ വിംഗ് 11, ക്രൂയിസർ യുഎസ്എസ് ചോസിൻ, രണ്ട് ഡിസ്ട്രോയറുകളായ യുഎസ്എസ് പോൾ ഹാമിൽട്ടൺ, യുഎസ്എസ് ഡെക്കാറ്റൂർ എന്നിവ ഉൾപ്പെടുന്നതാണ് ഈ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്. അയ്യായിരത്തിലധികം സൈനികർ ഈ വിന്യാസത്തിന്റെ ഭാഗമാണ്.

ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലായി മിഡിൽ ഈസ്റ്റിൽ എത്തിയ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ്ജ് വാഷിങ്ൺ എന്നിവയാണ് നിലവിൽ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് രണ്ട് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ.

വാരാന്ത്യത്തിൽ ബഹ്‌റൈനിലെ യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. യുഎസ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടെന്നായിരുന്നു ഇറാന്റെ അവകാശവാദം. എന്നാൽ, റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചെന്ന ആരോപണം യുഎസ് സൈന്യം തള്ളിക്കളഞ്ഞു. ബഹ്‌റൈനിലേക്ക് നീങ്ങുകയായിരുന്ന രണ്ട് ഇറാനിയൻ ഡ്രോണുകൾ തടഞ്ഞതായും സൈന്യം വ്യക്തമാക്കി.തെഹ്‌റാനുമായി ഒരു കരാർ ഇനി ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്ന് വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Third US carrier arrives, Iran warns it could strike first
Next Story