Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇടവേള​ നല്ലതാണ്​;...

ഇടവേള​ നല്ലതാണ്​; രണ്ടാം ഡോസ്​ എടുത്ത്​ ആറുമാസത്തിന്​ ശേഷം ആസ്​​ട്രസെനക മൂന്നാം ഡോസ്​ എടുക്കുന്നത്​ ഫലപ്രദമെന്ന്​ പഠനം

text_fields
bookmark_border
astrazeneca vaccine
cancel

ലണ്ടൻ: ആസ്​​ട്രസെനക വാക്​സി​െൻറ രണ്ടാം ഡോസും മൂന്നാം ഡോസും വൈകി എടുക്കുന്നത്​ രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന്​ ഓക്​സ്​ഫഡ്​ സർവകലാശാല പഠനം. ആസ്​​ട്രസെനക വാക്സിൻ ഒന്നും രണ്ടും ഡോസുകൾക്കിടയിൽ 45 ആഴ്ച വരെ ഇടവേളയുണ്ടാകുന്നത്​ മെച്ചപ്പെട്ട രോഗപ്രതിരോധത്തിലേക്ക് നയിച്ചതായി പഠനം പറയുന്നു.

രണ്ടാമത്തെ ഡോസ്​ എടുത്ത്​ ആറ്​ മാസത്തിന്​ ശേഷം മൂന്നാം ഡോസ്​ എടുക്കുന്നത്​ ആൻറിബോഡി വർധിപ്പിക്കാനും രോഗപ്രതിരോധ പ്രതികരണം ബൂസ്​റ്റ്​ ചെയ്യാനും സഹായിക്കു​മെന്നും പഠനം പറയുന്നു. പ്രീപ്രിൻറ്​ പഠനം മേഖലയിലുള്ള വിദഗ്​ധരുടെ വിശകലനത്തിനായി കാത്തിരിക്കുകയാണ്​.

'വാക്സിൻ കുറവുള്ള രാജ്യങ്ങൾക്ക് ഇത് ആശ്വാസകരമായ വാർത്തയായിരിക്കും ഇത്​. ജനങ്ങൾക്ക്​ രണ്ടാമത്തെ ഡോസ്​ നൽകുന്നതിലെ കാലതാമസത്തെക്കുറിച്ച് അവർ ആശങ്കാകുലരായിരിക്കും' -ഓക്​സ്​ഫഡ്​ സർവകലാശാലയിലെ വിദഗ്​ധനായ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.

ആദ്യ ഡോസ്​ എടുത്ത്​ 10 മാസം കഴിഞ്ഞ്​ രണ്ടാം ഡോസ്​ എടുക്കുന്ന സമയത്തും മികച്ച ഫലമാണ്​ ലഭിക്കുന്നതെന്നും പൊള്ളാർഡ്​ പറഞ്ഞു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ്​ ആവശ്യമുണ്ടോ എന്ന് വിപുലമായ വാക്സിനേഷൻ പദ്ധതികളുള്ള രാജ്യങ്ങൾ പരിഗണിക്കുന്നതിനാൽ കാലതാമസം വരുത്തിയ ആസ്​​ട്രസെനക മൂന്നാം ഡോസി​െൻറ ഫലങ്ങൾ പോസിറ്റീവ് ആണെന്ന് ഗവേഷകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AstraZenecacovid vaccineOxford University
News Summary - Third AstraZeneca Shot 6 Months After Second Works Great Oxford University Study
Next Story