Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ ഇന്ത്യക്കാർ ഇനി യു.എസ് ജനപ്രതിനിധി സഭയുടെ സുപ്രധാന സമിതികളിൽ

text_fields
bookmark_border
ഈ ഇന്ത്യക്കാർ ഇനി യു.എസ് ജനപ്രതിനിധി സഭയുടെ സുപ്രധാന സമിതികളിൽ
cancel

വാഷിങ്ടൺ: നാല് പ്രമുഖ ഇന്ത്യൻ വംശജരായ അമേരിക്കൻ ജനപ്രതിനിധികളെ ജനപ്രതിനിധി സഭയുടെ സുപ്രധാന സമിതികളിലേക്ക് നിയമിച്ചു. പ്രമീള ജയപാൽ ഉൾപ്പെടെ നാല് ഇന്ത്യൻ വംശജരായ ഡെമോക്രാറ്റ് നേതാക്കളെയാണ് ഉന്നത സമിതികളിലേക്ക് തിരഞ്ഞെടുത്തത്.

കുടിയേറ്റവുമായി ബന്ധപ്പെട്ട ജനപ്രതിനിധിസഭ ഉപസമിതിയിലെ റാങ്കിങ് മെംബറായാണ് പ്രമീളയെ നിയമിച്ചിരിക്കുന്നത്. വാഷിങ്ടൻ സംസ്ഥാനത്തുനിന്നുള്ള ജനപ്രതിനിധി സഭാംഗമായ പ്രമീള സഭയിലെ ആദ്യത്തെ ദക്ഷിനേഷ്യൻ വംശജയായി ചരിത്രം കുറിച്ച ആളാണ്. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാനായി രൂപീകരിച്ച സമിതിയിൽ ഇലിനോയിയിൽ നിന്നുള്ള ജനപ്രതിനിധിസഭാംഗമായ രാജ കൃഷ്ണമൂർത്തിയെയും കാലിഫോർണിയയിൽനിന്നുള്ള റോ ഖന്നയെയും സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗമായ അമി ബേറ ഇന്റലിജൻസ് കമ്മിറ്റിയിലേക്കാണു തിരഞ്ഞെടുക്കപ്പെട്ടത്. വിദേശകാര്യ, ശാസ്ത്ര കമ്മിറ്റികളിലും ഇദ്ദേഹം അംഗമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - These Indian-Americans are now in key positions on US house panels
Next Story