ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഇവയാണ്; ആദ്യ 50ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥലം മാത്രം...
text_fieldsലണ്ടൻ: ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ 2026ലെ പട്ടിക പ്രശസ്ത ട്രാവൽ മാഗസിനായ ടൈം ഔട്ട് പുറത്തുവിട്ടു. പ്രകൃതിഭംഗി, സാംസ്‌കാരിക പ്രാധാന്യം, സഞ്ചാരികൾക്ക് ലഭിക്കുന്ന അനുഭവം എന്നിവ മുൻനിർത്തി തയാറാക്കിയ പട്ടികയിൽ യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ കേന്ദ്രങ്ങൾ ഇടംപിടിച്ചു. ആദ്യ 20 സ്ഥാനങ്ങളിൽ യു.കെയിൽ നിന്നുള്ള മൂന്ന് സ്ഥലങ്ങൾ ഇടംനേടിയപ്പോൾ, ഏഷ്യൻ രാജ്യങ്ങളിൽനിന്ന് വിയറ്റ്നാമും ഇന്തോനേഷ്യയും ഭൂട്ടാനും മികച്ച മുന്നേറ്റം നടത്തി.
സ്പെയിനിലെ കന്റാബ്രിയയിലുള്ള 'പിക്കോസ് ഡി യൂറോപ്പ' പർവതനിരകളാണ് ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വിലകൂടിയ നീല ചീസിന്റെ കേന്ദ്രം കൂടിയായ ഇവിടം ഹൈക്കിങ് പ്രേമികളുടെ സ്വർഗമായാണ് അറിയപ്പെടുന്നത്. ഇന്തോനേഷ്യയിലെ കൊമോഡോ നാഷനൽ പാർക്ക് രണ്ടാം സ്ഥാനത്തും ന്യൂയോർക്കിലെ മോർഗൻ ലൈബ്രറി മൂന്നാം സ്ഥാനത്തും എത്തി.
പോർച്ചുഗലിലെ പ്രശസ്തമായ വൈൻ നിർമാണ കേന്ദ്രമായ ഡൂറോ വാലി (4), അമേരിക്കയിലെ മനോഹരമായ കടൽതീരമായ ബിഗ് സുർ (5), ഇംഗ്ലണ്ടിലെ ഉൾസ്‌വാട്ടർ (6), ഇറ്റലിയിലെ ഓൾഡ് ടൗൺ, ബൊലോഗ്ന (7) സർഡിനിയയിലെ കാപ്പോ ടെസ്റ്റ (8) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു പ്രധാന കേന്ദ്രങ്ങൾ. ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടം ഒമ്പതാം സ്ഥാനത്താണ്. അയൽരാജ്യമായ ഭൂട്ടാനിലെ പുനാഖ വാലി പത്താം സ്ഥാനം നേടി ശ്രദ്ധേയമായി.
മാൾട്ടയിലെ സെന്റ് ജോൺസ് കോ-കത്തീഡ്രൽ (11), ഗ്രീൻലാൻഡിലെ ഡിസ്കോ ഐലൻഡ് (12),വെയിൽസിലെ ബ്രെക്കോൺ ബീക്കൺസ് (13), യു.എസ്.എയിലെ റെഡ് റോക്സ് ആംഫി തിയറ്റർ (14), പെറുവിലെ ചോക്വിക്വിറാവു (15), ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് (16), വിയറ്റ്നാമിലെ ഹാ ഗിയാങ് (17) തുടങ്ങിയ ഇടങ്ങളും ആദ്യ 20ൽ ഇടംപിടിച്ചിട്ടുണ്ട്.
ലോകത്തെ അതിമനോഹരമായ 51 സ്ഥലങ്ങളുടെ ഈ പട്ടികയിൽ ഇന്ത്യക്ക് കഷ്ടിച്ചാണ് ആദ്യ 50ൽ ഇടം നേടാനായത്. ഇന്ത്യയുടെ അഭിമാനമായി രാജസ്ഥാനിലെ പിങ്ക് സിറ്റിയായ ജയ്പൂർ പട്ടികയിൽ ഇടംപിടിച്ചു. 49-ാം സ്ഥാനത്താണ് ജയ്പൂർ ഉള്ളത്. കൊട്ടാരങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും ഈ നഗരം ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടംനേടിയ ഏക സ്ഥലമാണ്.അയൽരാജ്യമായ ശ്രീലങ്കയിലെ എല്ല 40-ാം സ്ഥാനത്തും ജപ്പാനിലെ കിൻകാകു-ജി 46-ാം സ്ഥാനത്തുമുണ്ട്. ലിസ്റ്റിൽ ഏറ്റവും ഒടുവിലായി 51-ാം സ്ഥാനത്തുള്ളത് വിയറ്റ്നാമിലെ ഹോയ് ആൻ ആണ്.
2026ലെ ലോകത്തിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങൾ
1. പിക്കോസ് ഡി യൂറോപ്പ, സ്പെയിൻ
2. കൊമോഡോ നാഷണൽ പാർക്ക്, ഇന്തോനേഷ്യ
3. മോർഗൻ ലൈബ്രറി ആൻഡ് മ്യൂസിയം, ന്യൂയോർക്ക് സിറ്റി
4. ഡൂറോ വാലി, പോർച്ചുഗൽ
5. ബിഗ് സർ, യു.എസ്.എ
6. ഉൾസ് വാട്ടർ, ഇംഗ്ലണ്ട്
7. ഓൾഡ് ടൗൺ, ബൊലോഗ്ന, ഇറ്റലി
8. കാപ്പോ ടെസ്റ്റ, സർഡിനിയ
9. വിക്ടോറിയ വെള്ളച്ചാട്ടം, ആഫ്രിക്ക
10. പുനാഖ വാലി, ഭൂട്ടാൻ
11. സെന്റ് ജോൺസ് കോ-കത്തീഡ്രൽ, മാൾട്ട
12. ഡിസ്കോ ഐലൻഡ്, ഗ്രീൻലാൻഡ്
13. ബ്രെക്കൺ ബീക്കൺസ്, വെയ്‌ൽസ്
14. റെഡ് റോക്സ് ആംഫി തിയറ്റർ, യു.എസ്.എ
15. ചോക്വിക്വിറാവോ, പെറു
16. ന്യൂ ഫോറസ്റ്റ്, ഇംഗ്ലണ്ട്
17. ഹാ ഗിയാങ്, വിയറ്റ്നാം
18. ലേക്ക്‌ലാൻഡ്, ഫിൻലാൻഡ്
19. ലില്ലാഫ്യുറെഡ്, ഹംഗറി
20. വെസ്റ്റ് കോർക്ക്, അയർലൻഡ്
21. അൾട്ടിപ്ലാനോ, ബൊളീവിയ
22. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അബൂദബി
23. സ്കൈ ലഗൂൺ, ഐസ്‌ലാൻഡ്
24. പ്ലിറ്റ്വിസ് ലേക്ക്സ് നാഷനൽ പാർക്ക്, ക്രൊയേഷ്യ
25. ഹൈലാൻഡ്‌സ്, സ്കോട്ട്ലൻഡ്
26. ദാഖ്‌ല, വെസ്റ്റേൺ സഹാറ
27. കോട്ടർ ബേ, മോണ്ടിനെഗ്രോ
28. ഷാങ്‌യി നാഷനൽ ജിയോപാർക്ക്, ചൈന
29. സ്റ്റോംസ് റിവർ, ദക്ഷിണാഫ്രിക്ക
30. എലിഫന്റ് റോക്ക്, ഐസ്‌ലാൻഡ്
31. ബക്കലാർ ലഗൂൺ, മെക്സിക്കോ
32. സ്റ്റെൽവിയോ നാഷനൽ പാർക്ക്, ഇറ്റലി
33. ലോർഡ് ഹോവ് ഐലൻഡ്, ആസ്‌ട്രേലിയ
34. ജാൻസ്കെ ഒട്ടോക്കെ, ബോസ്നിയ ആൻഡ് ഹെർസഗോവിന
35. എർഗ് ചെബ്ബി, മൊറോക്കോ
36. ത്രീ വെയ്ൽ റോക്ക്, തായ്‌ലൻഡ്
37. പാരഡൈസ് ബേ, അന്റാർട്ടിക്ക
38. മിൽഫോർഡ് സൗണ്ട്, ന്യൂസിലാൻഡ്
39. കോ റോങ് സാംലോം, കംബോഡിയ
40. എല്ല, ശ്രീലങ്ക
41. മരിയ ഐലൻഡ് നാഷണൽ പാർക്ക്, ടാസ്മാനിയ
42. ഓച്ചോ റിയോസ് ബ്ലൂ ഹോൾ, ജമൈക്ക
43. പുഗ്ലിയ, ഇറ്റലി
44. കാവെൻഡിഷ് ബീച്ച്, കാനഡ
45. പെരിറ്റോ മൊറേനോ ഗ്ലേസിയർ, അർജന്റീന
46. കിങ്കാകു-ജി, ജപ്പാൻ
47. രജിസ്ഥാൻ സ്ക്വയർ, ഉസ്ബെക്കിസ്ഥാൻ
48. സവന്ന, യു.എസ്.എ
49. ജയ്പൂർ, ഇന്ത്യ
50. ഹോർമുസ് ഐലൻഡ്, ഇറാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

