Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിൽ തീവ്രവാദി ആക്രമണത്തിൽ 51 ശതമാനം വർധന
text_fieldsbookmark_border
ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഒരു വർഷത്തിനിടെ തീവ്രവാദി ആക്രമണത്തിൽ 51 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിനു ശേഷമാണ് ആക്രമണങ്ങൾ വർധിച്ചതെന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2021 ആഗസ്റ്റ് 15നും 2022 ആഗസ്റ്റ് 14നും ഇടയിൽ 250 തീവ്രവാദി ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്. 433 പേർ കൊല്ലപ്പെടുകയും 719 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ താലിബാനുമായി ധാരണയുണ്ടാക്കിയെന്ന ആരോപണം പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ ഭരണകൂടം നിഷേധിച്ചു. ആക്രമണങ്ങൾ തുടർക്കഥയാകുന്നത് സാധാരണ ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

