വവ്വാലുകളുടെ ഗുഹയിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചെരിപ്പുകൾ
text_fieldsമാഡ്രിഡ്: സ്പെയിനിലെ വവ്വാലുകളുടെ താവളത്തില്‍ നിന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ചെരിപ്പുകൾ കണ്ടെത്തിയെന്ന് ഗവേഷകര്‍. 6200 വര്‍ഷത്തോളം പഴക്കമുള്ള ചെരുപ്പാണ് കണ്ടെത്തിയത്. സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും ഉപകരണങ്ങളും കണ്ടെത്തിയത്.
19ാം നൂറ്റാണ്ടിലെ വേട്ടക്കാരുടെ സംസ്കാര സ്ഥലമാണിതെന്ന് ഗവേഷകര്‍ സയന്‍സ് അഡ്വാന്‍സെസ് ജേണലില്‍ വ്യക്തമാക്കി. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാണ് ചെരുപ്പുകളുടെ കാലപ്പഴക്കം കണ്ടെത്തിയത്. പുല്ലുകള്‍ക്ക് സമാനമായ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച 22 ചെരിപ്പുകളാണ് ഇവിടെയുള്ളത്.
മുന്‍പ് വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ചെരിപ്പുകള്‍ നിര്‍മ്മിക്കാന്‍ പുല്ലുകളാണ് ഉപയോഗിച്ചിരുന്നത്. പുല്ലുകള്‍ ചതച്ച് കുട്ടകളും ബാഗുകളും ചെരിപ്പുകളും ആദിമ മനുഷ്യര്‍ നിര്‍മ്മിച്ചതായി ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 20 മുതല്‍ 30 ദിവസം വരെ പുല്ലുകള്‍ ഉണക്കിയ ശേഷമാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. അര്‍മേനിയയില്‍ നിന്ന് 5500 വര്‍ഷങ്ങള്‍ പഴക്കമുള്ള സമാനമായ ചെരിപ്പുകള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 1991ല്‍ ഇറ്റലിയില്‍ കണ്ടെത്തിയ പുരാതന മനുഷ്യന്‍ ധരിച്ചിരുന്നതാണ് ഇവയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കി.
ഗുഹയ്ക്കുള്ളിലെ ജലാംശമില്ലാത്ത അവസ്ഥയാണ് പുരാവസ്തുക്കളെ ഇത്ര കാലം സുരക്ഷിതമായിരിക്കാൻ കാരണം. മധ്യേഷ്യയിലും ചാവ് കടലിലും പുരാവസ്തുക്കള്‍ കണ്ടെത്താന്‍ ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥ സഹായകരമായിട്ടുണ്ട്. 1857ലാണ് ഈ ഗുഹയില്‍ ഖനനം ആരംഭിക്കുന്നത്. ഖനനം മൂലം പുരാവസ്തുക്കളില്‍ വലിയൊരു പങ്കിനും കേടുപാടുകള്‍ സംഭവിച്ചതായും ഗവേഷകര്‍ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

