Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തെ ഏറ്റവും...

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റുമായി ക്വാന്റാസ്

text_fields
bookmark_border
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റുമായി ക്വാന്റാസ്
cancel
Listen to this Article

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് ഫ്ലൈറ്റിന് തുടക്കം കുറിക്കാനൊരുങ്ങി ക്വാന്റാസ്. 2025 ഓടെയാവും സിഡ്നി-ലണ്ടൻ വിമാന സർവീസ് തുടങ്ങുക. 19 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും സർവീസ്.

പ്രൊജക്ട് സൺറൈസ് എന്ന പദ്ധതിയു​ടെ ഭാഗമായി 12 എയർബസ് എ350-1000 എയർക്രാഫ്റ്റ് വിമാനങ്ങൾക്കാണ് ക്വാന്റാസ് ഓർഡർ നൽകിയിരിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക് ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് ദീർഘദൂര സർവീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2019ൽ ക്വാന്റാസ് ലണ്ടൻ-സിഡ്നി സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു. 17,800 കിലോ മീറ്റർ ദൂരം 19 മണിക്കൂറും 19 മിനിറ്റും കൊണ്ടാണ് പറന്നെത്തിയത്. 16,200 കിലോ മീറ്റർ ദൈർഘ്യമുള്ള ന്യൂയോർക്ക്-സിഡ്നി വിമാനവും ഏകദേശം 19 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

നിലവിൽ സിംഗപ്പൂർ എയർലൈൻസാണ് ഏറ്റവും ദൈർഘ്യമുള്ള വിമാനസർവീസ് നടത്തുന്നത്. സിംഗപ്പൂരിൽ നിന്നും ന്യൂയോർക്കിലേക്കാണ് സർവീസ്. 16,700 കിലോ മീറ്റർ ദൈർഘ്യമാണ് സിംഗപ്പൂർ-ന്യൂയോർക്ക് സർവീസിനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qantas
News Summary - The world's longest non-stop flight is starting by end of 2025
Next Story