'എെൻറ നാലു പൊന്നോമന മക്കളാണ് ഈ മരിച്ചു കിടക്കുന്നത്. അനീതിനിറഞ്ഞ ലോകമേ, ഈ അക്രമം നിങ്ങൾ കാണണം..'
text_fieldsഇസ്രായേൽ ആക്രമണത്തിൽ മുഹമ്മദ് അൽ ഹദീദിയുടെയും മുഹമ്മദ് അബൂ ഹതബിെൻറയും കുടുംബത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ Photos: Mahmoud Ajjour, The Palestine Chronicle
ഗസ്സ: 'എെൻറ നാലു പൊന്നോമന മക്കളാണ് ഈ മരിച്ചു കിടക്കുന്നത്. അനീതിനിറഞ്ഞ ലോകം ഈ അക്രമങ്ങളൊക്കെ കാണണം' - പിടിച്ചുനിർത്താൻ പാടുപെടുന്ന കണ്ണീർ ചാലിട്ടൊഴുകുന്നതിനിടെ, മുഹമ്മദ് അൽ ഹദീദി ഇടറുന്ന സ്വരത്തിൽ പറയുന്നു. കരഞ്ഞു തളർന്നുപോയിരിക്കുന്നു ഈ മനുഷ്യൻ. ഇസ്രായേലിെൻറ മഹാക്രൂരതകൾ ആകാശത്ത് വട്ടമിട്ടുപറക്കുന്നുവെന്നറിയാതെ തനിക്കൊപ്പം ചിരിച്ചുകളിച്ച് നടന്നിരുന്ന കുഞ്ഞുമക്കളാണ് ഒരു നിമിഷം കൊണ്ട് ജീവിതത്തിൽനിന്ന് അടർന്നുപോയത്.
'എെൻറ മക്കൾ സുരക്ഷിതരായി വീട്ടിൽ കഴിഞ്ഞവരാണ്. അവർ ആയുധമെടുത്തവരല്ല. അവർക്ക് അക്രമങ്ങളെക്കുറിച്ചറിയില്ല. ഈൗദുൽ ഫിത്വറിെൻറ പുതിയ കുഞ്ഞുടുപ്പുകളണിഞ്ഞ നിലയിലാണ് അവരെ കൊന്നുകളഞ്ഞത്' -മുഹമ്മദ് അൽ ഹദീദി വിതുമ്പുന്നു.
ഇസ്രായേലി പോർവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ ഒരു കുടുംബത്തിലെ എട്ടു കുട്ടികളടക്കം പത്തുപേരാണ് മരിച്ചത്. മുഹമ്മദ് അൽ ഹദീദിയുടെയും ഭാര്യാസഹോദരൻ മുഹമ്മദ് അബൂ ഹതബിെൻറയും കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടം ബോംബിങ്ങിൽ തകർന്നാണ് രണ്ടു സ്ത്രീകളും എട്ടു കുട്ടികളും മരിച്ചത്. അബൂ ഹതബിെൻറ അഞ്ചു മാസം പ്രായമുള്ള മകനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പിന്നീട് ജീവനോടെ കണ്ടെത്തിയിരുന്നു. ദുരന്തം നടക്കുേമ്പാൾ മുഹമ്മദ് അൽ ഹദീദിയും മുഹമ്മദ് അബൂ ഹതബും വീട്ടിലില്ലായിരുന്നു.
ഇരുകുടുംബങ്ങളിലുമായി മരിച്ച പത്തുപേരുടെയും മയ്യത്ത് നമസ്കാരത്തിെൻറയും വിലാപയാത്രയുടെയും ചിത്രങ്ങൾ ഫലസ്തീൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഫലസ്തീൻ ക്രോണിക്ക്ളിെൻറ ഫോട്ടോഗ്രാഫർ മുഹമ്മദ് അജൂർ എടുത്ത ചിത്രങ്ങളാണ് ഈ വാർത്തക്കൊപ്പം പുനഃപ്രസിദ്ധീകരിക്കുന്നത്.
ഇരുകുടുംബത്തിലുമായി മരിച്ചവർ
മർയം അബൂ ഹതബ് (15)
യമിൻ അബൂ ഹതബ് (5)
ബിലാൽ അബൂ ഹതബ് (10)
യൂസുഫ് അബൂ ഹതബ് (11)
യാസ്മിൻ മുഹമ്മദ് ഹസ്സൻ (31)
അബ്ദുർറഹ്മാൻ മുഹമ്മദ് അൽ ഹദീദി (8)
സുഹൈബ് മുഹമ്മദ് അൽ ഹദീദി (14)
മഹ മുഹമ്മദ് അൽ ഹദീദി (36)
യഹ്യ മുഹമ്മദ് അൽ ഹദീദി (11)
പേരിടാത്ത ഒരു കുഞ്ഞ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

