സുഡാനിലെ കോർദോഫാനിൽ നിന്ന് ഒരൊറ്റ ദിവസം1,600ലധികം സിവിലിയന്മാർ പലായനം ചെയ്തതായി യു.എൻ
text_fieldsദാർഫുർ: സുഡാനിലെ കോർദോഫാനിൽ നിന്ന് ഒരൊറ്റ ദിവസം1,600ലധികം സിവിലിയന്മാർ പലായനം ചെയ്തതായി യു.എൻ ഏജൻസി പറഞ്ഞു.
വിമത സൈനിക വിഭാഗമായ ആർ.എസ്.എഫുമായുള്ള ഏറ്റുമുട്ടലിനുശേഷം സൗത് കോർദോഫാനിലെ അബ്ബാസിയ ടാഗാലിക്ക് പടിഞ്ഞാറുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി സുഡാൻ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെയാണ് യു.എന്നിന്റെ പ്രഖ്യാപനം.
വടക്കും പടിഞ്ഞാറും തെക്കുമായി മൂന്ന് കോർദോഫാൻ സംസ്ഥാനങ്ങളിൽ സൈന്യവും ആർ.എസ്.എഫും തമ്മിൽ ആഴ്ചകളോളം കടുത്ത പോരാട്ടം നടന്നു. ഇത് പതിനായിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് അവകാശ ഗ്രൂപ്പുകൾ പറയുന്നു.
സുഡാനിലെ 18 സംസ്ഥാനങ്ങളിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കൻ ദാർഫുറിന്റെ ചില വടക്കൻ ഭാഗങ്ങൾ ഒഴികെ പടിഞ്ഞാറുള്ള ദാർഫുർ മേഖലയിലെ അഞ്ച് സംസ്ഥാനങ്ങളും ആർ.എസ്.എഫിന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ ഖാർത്തൂം ഉൾപ്പെടെ തെക്ക്, വടക്ക്, കിഴക്ക്, മധ്യഭാഗങ്ങളിലെ ശേഷിക്കുന്ന 13 സംസ്ഥാനങ്ങളിലെ മിക്ക പ്രദേശങ്ങളും സൈന്യത്തിന്റെ കൈവശമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023 ഏപ്രിലിൽ ആരംഭിച്ച സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള സംഘർഷത്തിൽ കുറഞ്ഞത് 40,000 ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

