Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുമായുള്ള...

അമേരിക്കയുമായുള്ള വ്യാപാരകരാർ ഇന്ത്യ-റഷ‍്യ ബന്ധത്തെ ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു -റഷ‍്യന്‍ വിദേശസഹമന്ത്രി സെർജി റിയാബ്കോവ്

text_fields
bookmark_border
അമേരിക്കയുമായുള്ള വ്യാപാരകരാർ ഇന്ത്യ-റഷ‍്യ ബന്ധത്തെ ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു -റഷ‍്യന്‍ വിദേശസഹമന്ത്രി സെർജി റിയാബ്കോവ്
cancel
camera_alt

കടപ്പാട് ഇന്ത‍്യന്‍ എക്സ്പ്രസ്

Listen to this Article

ന്യൂഡൽഹി: ഇന്ത‍്യ-യു.എസ് വ്യാപാരകരാർ റഷ‍്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്ത ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റഷ‍്യന്‍ വിദേശസഹമന്ത്രി സെർജി റിയാബ്കോവ്. റഷ‍്യന്‍ എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ ഇന്ത‍്യ പ്രതിജ്ഞാബദ്ധരാണെന്ന യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചെങ്കിലും മോസ്കോയുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാവില്ലെന്ന് പ്രത്യാശിക്കുന്നതായി അറിയിച്ചു.

ന്യൂഡൽഹിയിൽ ബ്രിക്സ് ഉന്നതനേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാന്‍ ഇന്ത‍്യയിലെത്തിയതായിരുന്നു സെർജി റിയാബ്കോവ്.

‘ഈ കരാർ ഇന്ത്യ-റഷ്യ ബന്ധത്തിൽ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് പ്രത്യാശിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിൽ ഉയർന്ന നിലയിലാണെങ്കിലും അതിന്റെ സാധ്യതകൾ ഇനിയും ഏറെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ഇവിടെ സ്ഥാനമുണ്ടാകണമെന്നും എല്ലാവരുമായും ഇടപഴകാന്‍ കഴിയണെമന്നും ഇന്ത്യ ആഗ്രഹിക്കുന്നതായി ഉറപ്പുണ്ട്’ -റിയാബ്കോവ് കൂട്ടിചേർത്തു.

നിരവധി പദ്ധതികൾ ഇന്ത്യക്കും റക്ഷ‍്യക്കുമിടയിലുണ്ട്. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന ഒരു രാജ്യത്ത് എല്ലാ ജനങ്ങൾക്കും അവസരമുണ്ടാവണം. ഈ വർഷത്തെ നേതാക്കളുമാ‍യുള്ള കൂടികാഴ്ചയിൽ വ്യാപാരത്തിലും നിക്ഷേപത്തിലും കൂടുതൽ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം, താരിഫും മറ്റ് നിയന്ത്രണങ്ങളും ഒരു രാജ്യത്തെ അധീനപ്പെടുത്താനുള്ള മാർഗങ്ങളാണെന്നും പാശ്ചാത്യ വിരുദ്ധമായാണ് ബ്രിക്സ് പ്രവർത്തിക്കുന്നതെന്ന യു.എസിന്‍റെ കാഴ്ചപ്പാട് തെറ്റാണെന്നും ചൂണ്ടികാട്ടി. നിക്ഷേപവും വ്യാപാരവും സുഗമമാക്കുക എന്നുള്ളതാണ് ബ്രിക്സിന്‍റെ ല‍ക്ഷ‍്യം. റ‍ഷ‍്യ-യുക്രെയ്ന്‍ യുദ്ധം ജനങ്ങളെ സംരക്ഷിക്കാനായുള്ള ഒരു സൈനിക നടപടി മാത്രമാണെന്നാണ് റോബ്കോവിന്‍റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUS-India trade dealIndia
News Summary - The trade agreement with America will not affect India-Russia relations – Russian Deputy Foreign Minister Sergey Ryabkov
Next Story