ടൈറ്റൻ ദുരന്തം; സുലൈമാൻ പോകാൻ മടികാണിച്ചെന്ന് ബന്ധു
text_fieldsഷഹ്സാദ ദാവൂദും സുലൈമാനും
ആംസ്റ്റർഡാം: ടൈറ്റാനിക് അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമത്തിൽ ഹൃദയഭേദകമായി ഒടുങ്ങിയ 19 കാരനായ സർവകലാശാല വിദ്യാർഥി സുലൈമാൻ ദാവൂദ് യാത്രയിൽ പോകാൻ മടി പ്രകടിപ്പിച്ചതായി ബന്ധു പറഞ്ഞു. പിതാവിനെ പ്രീതിപ്പെടുത്താനായി ‘ഫാദേഴ്സ് ഡേ’യിലാണ് സുലൈമാൻ ടൈറ്റൻ ദൗത്യത്തിൽ ചേരാൻ തീരുമാനിച്ചത്.
ദൗത്യത്തിൽ മരിച്ച സുലൈമാന്റെ പിതാവ് ഷഹ്സാദ ദാവൂദിന്റെ സഹോദരി അസ്മ ദാവൂദാണ് ഇക്കാര്യം പറഞ്ഞത്. 48കാരനായ ഷഹ്സാദ എൻഗ്രോ കോർപ് എന്ന വ്യവസായസ്ഥാപനത്തിന്റെ തലവനാണ്. സുലൈമാന്റെ ദയാവായ്പുള്ള സ്വഭാവ വിശേഷത്തെ പറ്റി അസ്മ വാക്കുകൾ ഇടറി വാചാലയാകുന്നു. കുഞ്ഞുനാളിൽ ചേർത്തുപിടിച്ചതിന്റെ ഓർമകൾ അവർ കണ്ണീരോടെ പങ്കുവെച്ചു. ആംസ്റ്റർഡാമിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അസ്മ.
ഷഹ്സാദയുടെ ഭാര്യ ക്രിസ്റ്റീൻ, മകൾ എന്നിവർ അന്തർവാഹിനി നിയന്ത്രിക്കുന്ന കപ്പലിലാണുള്ളത്. ഷഹ്സാദ ഫോട്ടോഗ്രഫിയിൽ അതീവ തൽപരനാണെന്നും സുലൈമാൻ സയൻസ് ഫിക്ഷനുകളുടെ ആരാധകനാണെന്നും കുടുംബം പറഞ്ഞതായി കഴിഞ്ഞ ദിവസം പാക് മാധ്യമമായ ‘ദി ഡോൺ’ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

