Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രേതങ്ങളെ പേടിച്ച കോടീശ്വരന്‍റെയോ ഫോ​ട്ടോഷോപ്പ്​ നിർമിതിയോ അല്ല ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഈ വീട്​
cancel
Homechevron_rightNewschevron_rightWorldchevron_rightപ്രേതങ്ങളെ പേടിച്ച...

പ്രേതങ്ങളെ പേടിച്ച കോടീശ്വരന്‍റെയോ ഫോ​ട്ടോഷോപ്പ്​ നിർമിതിയോ അല്ല 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട' ഈ വീട്​

text_fields
bookmark_border

പച്ചപുതച്ചൊരു കൊച്ചുദ്വീപ്​. ചുറ്റും പരന്നുകിടക്കുന്ന നീലക്കടല്‍. ദ്വീപിൽ വെള്ള നിറത്തിലു​​ള്ളൊരു വീടും. 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്​ ഈ വീടിന്‍റെ ചിത്രം. അതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള കഥകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ഐസ്​ലൻഡിന്‍റെ തെക്കുഭാഗത്തുള്ള എല്ലിഡേയ്​ ദ്വീപിലാണ്​ ഈ വീട്​. വെസ്​റ്റ്​മണെയർ ദ്വീപസമൂഹത്തിൽപ്പെട്ട 18ഓളം ദ്വീപുകളിൽ ഒന്നാണ്​ എല്ലിഡേയ്​. ഒരുകാലത്ത് അഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നെന്നും 1930ല്‍ കുടുംബങ്ങളെല്ലാം ഇവിടെ നിന്നും മാറിത്താമസിച്ചതോടെ ദ്വീപ്​ ശൂന്യമായ​താണെന്നും 'ദി മിറർ' റിപ്പോർട്ട്​ ചെയ്യുന്നു.

ലോകത്തിലെ ഏകാന്തമായ വീട്​ എന്ന വിവരണത്തോടെ ഹൊർദുർ എന്നയാളാണ്​ ഈ വീടിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്​. ലോകത്തെ ഏറ്റവും അന്തര്‍മുഖനായ മനുഷ്യന്‍റെ വീട് എന്നൊക്കെയാണ്​ സമൂഹമാധ്യമങ്ങളിൽ പലരും ഈ വീടിനെ വിശേഷിപ്പിച്ചത്​.


ഐസ്‌ലന്‍ഡിലെ പ്രശസ്ത ഗായകനായ ബ്യർക്കിന്‍റെ വീടാണ് ഇതെന്ന പ്രചാരണങ്ങളുമുണ്ടായി. രക്​തദാഹികളായ സോംബികളില്‍ നിന്ന് (മൃതദേഹങ്ങൾ ജീവൻ വെച്ച ശേഷം മനുഷ്യരെ കൊല്ലാൻ നടക്കുമെന്ന ആശയത്തിലുണ്ടാക്കിയ സാങ്കൽപിക കഥാപാത്രങ്ങളാണ്​ സോംബികൾ) രക്ഷപ്പെടാന്‍ ഒരു കോടീശ്വരന്‍ നിര്‍മിച്ചതാണ് ഈ വീടെന്നും പ്രചരിച്ചതായി 'ദി സൺ' റിപ്പോർട്ട്​ ചെയ്​തു. ഇങ്ങനെയൊരു വീട്​ തന്നെ ഇല്ലെന്നും ഇത്​ ഫോ​േട്ടാഷോപ്പിൽ കൃത്രിമമായി നിർമിച്ചെടുത്തതാണെന്നും ചിലർ ആരോപിച്ചു.

യഥാര്‍ഥത്തില്‍ എല്ലിഡേയ്​ ദ്വീപില്‍ ഇങ്ങിനെയൊരു വീടുണ്ടെന്നും എല്ലിഡേയ്​ ഹണ്ടിങ് അസോസിയേഷന്‍റെ ഉടമസ്ഥതയിലാണ് ഇതെന്നും 'ദി മിറർ' റിപ്പോർട്ട്​ ചെയ്യുന്നു. 1950ലാണ്​ ഇത്​ പണികഴിപ്പിച്ചത്​. അസോസിയേഷനിലെ അംഗങ്ങളുടെ ഹണ്ടിങ് കാബിനായാണ് ഇത്​ ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധനത്തിനും പഫിൻ പക്ഷികളെ വേട്ടയാടുന്നതിനും എത്തിയിരുന്ന അസോസിയേഷൻ അംഗങ്ങളാണ്​ വൈദ്യുതിയോ വെള്ളമോ ലഭ്യമല്ലാത്ത ഈ വീട്ടില്‍ ഇടക്കിടെ എത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World
Next Story