Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൈനികരുടെ പി​ൻമാറ്റം,...

സൈനികരുടെ പി​ൻമാറ്റം, അറൂറിയുടെ വധം, ഹിസ്​ബുല്ലയുടെ തിരിച്ചടി; യുദ്ധത്തിന്‍റെ ഗതിയെങ്ങോട്ട്​?

text_fields
bookmark_border
israel palestine conflict
cancel

സൈനികരെ പിൻവലിക്കുന്നത്​ യുദ്ധത്തിന്‍റെ ദീർഘമായ മൂന്നാംഘട്ടം ആരംഭിക്കുന്നതിന്‍റെ നാന്ദിയാണെന്നാണ്​ ഇസ്രയേലിന്‍റെ വിശദീകരണം. അതെന്തായാലും വലിയ ആൾനാശമാണ്​ ​ഐ.ഡി.എഫിന്​ നേരി​ടേണ്ടിവന്നതെന്ന വസ്തുത നിലനിൽക്കുന്നു

നൂറാംദിനത്തിലേക്ക്​ അടുക്കുന്ന പശ്​ചിമേഷ്യൻ സംഘർഷത്തിന്‍റെ ഗതിയെങ്ങോട്ടെന്ന ആശങ്ക ഉയർത്തുന്നതാണ്​ പുതുവർഷത്തിലെ ആദ്യവാരത്തിലെ സംഭവങ്ങൾ. ഗസ്സക്ക്​ അപ്പുറത്ത്​ ചെങ്കടലിലേക്കും ലെബനാനിലേക്കും അങ്ങകലെ തെഹ്​റാനിലേക്കും വരെ യുദ്ധത്തിന്‍റെ ഉഷ്​ണം​ എത്തിയിരിക്കുന്നു.

ഗസ്സയെ വ്യോമാക്രമണം വഴി നിരപ്പാക്കുന്നതിനൊപ്പം ഒക്​ടോബർ 27 ന്​ ആരംഭിച്ച കരയുദ്ധത്തിൽ ​പ്രതീക്ഷിച്ചതിലുമധികം ക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഐ.ഡി.എഫ്​ (ഇസ്രയേൽ ഡിഫൻസ്​ ഫോഴ്​സ്​) വലിയ തോതിൽ സൈനികരെ പിൻവലിക്കുന്നുവെന്ന വാർത്തയുമായാണ്​ പുതുവർഷം പുലർന്നത്​. തുടക്കത്തിൽ രണ്ടു ബ്രിഗേഡുകളെയും പിന്നീട്​ മൂന്നു ബ്രിഗേഡുകളെയും തിരിച്ചയക്കുമെന്നായിരുന്നു അറിയിപ്പ്​. അഞ്ച്​ ബ്രിഗേഡുകളിലുമായി കുറഞ്ഞത്​ 20,000 ലേറെ സൈനികരാണ്​ മടങ്ങുന്നത്​. ഒക്​ടോബർ ഏഴിലെ ഹമാസ്​ ആക്രമണത്തിന്​ പിന്നാലെ മൂന്നുലക്ഷത്തോളം റിസർവ്​ സൈനികരെയാണ്​ ഐ.ഡി.എഫ്​ വിളിച്ചുവരുത്തിയത്​.

സിവിൽ ജീവിതത്തിൽ മറ്റുജോലികൾ ചെയ്തിരുന്ന ഇത്രയും പേർ സൈനിക സേവനത്തിലേക്ക്​ എത്തിയതോടെ, യുദ്ധം കൊണ്ട്​ ദുർബലമായ ഇസ്രയേലിന്‍റെ സമ്പദ്​ഘടന പിന്നെയും മെലിഞ്ഞു. പ്രതിദിനം 220 ദശലക്ഷം ഡോളറാണ്​ യുദ്ധത്തിന്‍റെ ചെലവും​. സൈനികരെ പിൻവലിക്കുമെന്ന്​ അറിയിച്ചുകൊണ്ടുള്ള ഐ.ഡി.എഫ്​ വക്​താവ്​ ഡാനിയൽ ഹഗാരിയുടെ പ്രസ്​താവനയിൽ ഇക്കാര്യം തെളിഞ്ഞുനിന്നു. ചില റിസർവിസ്റ്റുകൾ വീടുകളിലേക്കും സിവിലിയൻ ജോലിയിലേക്കും ഈയാഴ്​ച തന്നെ തിരിച്ചെത്തുമെന്ന്​ പറഞ്ഞ ഹഗാരി, സമ്പദ്​ഘടനക്ക്​ അത്​ വലിയ ആശ്വാസം നൽകുമെന്നും കൂട്ടിച്ചേർത്തു.

സൈനികരെ പിൻവലിക്കുന്നത്​ യുദ്ധത്തിന്‍റെ ദീർഘമായ മൂന്നാംഘട്ടം ആരംഭിക്കുന്നതിന്‍റെ നാന്ദിയാണെന്നാണ്​ ഇസ്രയേലിന്‍റെ വിശദീകരണം. അതെന്തായാലും വലിയ ആൾനാശമാണ്​ ​ഐ.ഡി.എഫിന്​ നേരി​ടേണ്ടിവന്നതെന്ന വസ്തുത നിലനിൽക്കുന്നു. കരയുദ്ധത്തിൽ മാത്രം 175 ലേറെ സൈനികരാണ്​ കൊല്ലപ്പെട്ടത്​. 5,000 ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

പ്രകോപനമായിഅറൂറി വധം

സൈനികരുടെ പിൻമാറ്റം ആരംഭിച്ചതിന്​ തൊട്ടടുത്ത ദിവസം, ജനുവരി രണ്ടിനാണ്​ ലെബനാൻ തലസ്​ഥാനമായ ബെയ്​റൂത്തിൽ ഹമാസ്​ ഉന്ന​തനേതാക്കളിലൊരാളായ സാലിഹ്​ അറൂറിയെ ഇസ്രയേൽ വധിക്കുന്നത്​. ഹിസ്​ബുല്ലയുടെ ശക്​തികേ​ന്ദ്രമായ ദാഹിയ മേഖലയിൽ പ്രവർത്തിക്കുന്ന ഹമാസിന്‍റെ ഓഫീസിന്​ നേർക്ക്​ ഉണ്ടായ ഡ്രോൺ ആക്രമണത്തിലാണ്​ അറൂറി കൊല്ലപ്പെടുന്നത്​.

ഒരേസമയം ഹിസ്​ബുല്ലക്കും ഹമാസിനുമുള്ള സന്ദേശമായിരുന്നു അത്​. സൂക്ഷ്​മമായ ഡ്രോൺ ആ​ക്രമണം ഹമാസിന്‍റെ കെട്ടിടത്തിനും അതിന്‍റെ നേതാക്കൾക്കും മാത്രമാണ്​ ആഘാതമുണ്ടാക്കിയത്​. ആ​ക്രമണത്തിന്​ പിന്നാലെ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ​തങ്ങളുടെ പോരാട്ടം ഹമാസിനെതിരെയാണെന്ന്​ വ്യക്​തമാക്കുക വഴി വടക്കൻ മേഖലയിൽ വലിയ സംഘർഷത്തിന്​ തൽകാലം താൽപര്യമില്ലെന്ന സൂചനയും നൽകി. പക്ഷേ, 2006 മുതൽ നിലനിൽക്കുന്ന ‘പെരുമാറ്റ മര്യാദ’യുടെ ലംഘനമാണ്​ ഇസ്രയേലിൽ നിന്നുണ്ടാ​യതെന്ന്​ ഹിസ്​ബുല്ലക്ക്​ നന്നായി അറിയാം.

തങ്ങൾക്ക്​ നേരിട്ട്​ ക്ഷതമൊന്നും സംഭവിച്ചില്ലെങ്കിലും തങ്ങളുടെ തിണ്ണയിൽ കയറിയുള്ള ഇസ്രയേലിന്‍റെ കളിയോട്​ ഹിസ്​ബുല്ല എങ്ങനെ പ്രതികരിക്കുമെന്നാണ്​ കണ്ടറിയേണ്ടത്​. അറൂറി വധത്തോടുള്ള ​പ്രാഥമിക പ്രതികരണമെന്ന നിലയിൽ ശനിയാഴ്ച വലിയ തോതിൽ ഹിസ്​ബുല്ലയുടെ റോക്കറ്റ്​ ആ​ക്രമണം ഉണ്ടായെങ്കിലും അതിന്‍റെ വ്യാപ്തിയും ലക്ഷ്യവും ശ്രദ്ധേയമാണ്​. 2006 ലെ യുദ്ധത്തിൽ തുറമുഖ നഗരമായ ഹൈഫ വരെ ഉന്നം വെച്ച ഹിസ്​ബുല്ല ശനിയാഴ്ച പക്ഷേ, കണക്കുകൂട്ടിയുള്ള ആക്രമണമാണ്​ നടത്തിയത്​. അതിർത്തിക്കടുത്തുള്ള മെറോൺ എയർ കൺട്രോൾ ബേസിലേക്ക്​ 62 റോക്കറ്റുകളാണ്​ തൊടുത്തത്​.

ലെബനാൻ, സിറിയ, തുർക്കി, സൈപ്രസ്​, മെഡിറ്റേറേനിയൻ കടലിന്‍റെ വടക്ക്​-കിഴക്കൻ കരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള ഇസ്രയേലി വ്യോമസേനയുടെ ഓപറേഷനുകൾ ഏകീകരിക്കുന്ന ദൗത്യവും ഇലക്​ട്രോണിക്​ യുദ്ധസന്നാഹങ്ങൾക്ക്​ അടിത്തറയാകുന്നതും മെറോൺ ബേസാണ്​​. സമീപ ദിവസങ്ങളിൽ ഹിസ്​ബുല്ലക്കെതിരെ വലിയൊരു സൈനിക നീക്കമുണ്ടായാൽ തന്ത്രപ്രധാന കേന്ദ്രമാകേണ്ടതും ഇവിടമാണ്​.

ജനവാസ മേഖലകൾ ഒഴിവാക്കി സൈനിക കേന്ദ്രം ഉന്നംവെച്ചതിലൂടെ ഒറ്റയടിക്ക്​ വലിയൊരു സംഘർഷത്തിലേക്ക്​ നീങ്ങാൻ താൽപര്യമില്ലെന്നും ഹിസ്​ബുല്ല പരോക്ഷമായി സൂചിപ്പിക്കുന്നു. പക്ഷേ, ഇത്രയും നിർണായകമായ ​സൈനിക കേന്ദ്രത്തിന്​ നേർക്കുണ്ടായ ആക്രമണത്തോട്​ ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നതാണ്​ ഇനി അറിയാനുള്ളത്​.

കുഴയുന്ന ആഭ്യന്തരം

അതിനൊപ്പമാണ്​ ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയം കുഴഞ്ഞുമറിയുന്നത്​. വ്യാഴാഴ്ച രാത്രി വൈകി നടന്ന മന്ത്രിസഭായോഗത്തിൽ വലിയ വാക്കേറ്റമുണ്ടായതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ഐ.ഡി.എഫ്​ മേധാവി ഹെർസി ഹലേവിയും തീവ്രവലതുപക്ഷ മന്ത്രിമാരും തമ്മിൽ നേരത്തെ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ്​ പൊട്ടിത്തെറിയിലേക്ക്​ എത്തിയത്​. ഹമാസ്​ ആക്രമണത്തോടുള്ള ഐ.ഡി.എഫിന്‍റെ പ്രതികരണം സംബന്ധിച്ച്​ ഹലേവി പ്രഖ്യാപിച്ച അന്വേഷണമാണ്​ തീവ്രവലതുപക്ഷക്കാരനായ ദേശസുരക്ഷ വകുപ്പ്​ മന്ത്രി ഇതമർ ബെൻഗ്വിർ ഉൾപ്പെടെ മന്ത്രിമാരെ ചൊടിപ്പിച്ചത്​. ഇവർക്കൊപ്പം നെതന്യാഹുവിന്‍റെ ലിക്കുഡ്​ പാർട്ടിക്കാരും കൂടി.

പശ്ചിമേഷ്യൻ സംഘർഷം പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ

ജനുവരി 4

ഇസ്രാ​യേൽ ഭരണകൂടത്തിൽ ഗസ്സയെച്ചൊല്ലി ആഭ്യന്തരത്തർക്കം

ജനുവരി 3

അ​​മേ​​രി​​ക്ക വ​​ധി​​ച്ച മു​​ൻ ഇ​​റാ​​ൻ സൈ​​നി​​ക ജ​​ന​​റ​​ൽ ഖാ​​സിം സു​​ലൈ​​മാ​​നി​​യു​​ടെ നാ​​ലാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണ​​ത്തി​​ന് ഒ​​ത്തു​​കൂ​​ടി​​യ​​വ​​ർ​​ക്കി​​ട​​യി​​ലു​​ണ്ടാ​​യ ഇ​​ര​​ട്ട സ്ഫോ​​ട​​ന​​ത്തി​​ൽ 103 മ​​ര​​ണം.

ജനുവരി 2

അ​​ഞ്ച് ബ്രി​​ഗേ​​ഡു​​ക​​ളെ പി​​ൻ​​വ​​ലി​​ച്ച് ഇ​​സ്രാ​​യേ​​ൽ; വ്യോ​​മാ​​ക്ര​​മ​​ണം ക​​ന​​പ്പി​​ക്കാൻ തീരുമാനം. വെസ്റ്റ് ബാങ്കിൽ ആക്രമണം ശക്തമാക്കുമെന്നും പ്രഖ്യാപനം ഇസ്രായേൽ ആക്രമണങ്ങളിൽ ഒരാഴ്ചക്കിടെ 800ലധികം മരണം; നിരവധി അഭയാർഥി ക്യാമ്പുകളും ആക്രമിക്കപ്പെട്ടു

ജനുവരി 2

ലെബനാൻ തലസ്​ഥാനമായ ബെയ്​റൂത്തിൽ ഹമാസ്​ ഉ ന്ന​തനേതാക്കളിലൊരാളായ സാലിഹ്​ അറൂറിയെ ഇസ്രയേൽ വധിക്കുന്നു. ഹിസ്​ബുല്ലയുടെ ശക്​തികേ​ന്ദ്രമായ ദാഹിയയിൽ ഹമാസ് ഓഫീസി​നു നേരെ ഡ്രോൺ ആക്രമണം നടത്തിയാണ് വധം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictWorld NewsIsrael Attack
News Summary - The retreat of the soldiers-the killing of Aroori- the retaliation of Hezbollah- Where is the course of the war
Next Story