Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kp sharma oli
cancel
Homechevron_rightNewschevron_rightWorldchevron_rightവിശ്വാസ...

വിശ്വാസ വോ​െട്ടടുപ്പിൽ പരാജയപ്പെട്ടിട്ടും ഓലിയെ വീണ്ടും നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ച്​ പ്രസിഡൻറ്​

text_fields
bookmark_border

കാഠ്​മണ്ഡു: പ്രതിപക്ഷ കക്ഷികൾ സർക്കാർ രൂപീകരണത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന്​ പാർലമെൻറിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ കെ.പി. ശർമ്മ ഒാലിയെ വീണ്ടും ​പ്രധാനമന്ത്രിയായി നിയമിച്ചു. തിങ്കളാഴ്​ച നടന്ന വിശ്വാസ വോ​െട്ടടുപ്പിൽ സി.പി.എൻ - യു.എം.എൽ ചെയർമാനായ ഒാലി പരാജയപ്പെ​െട്ടങ്കിലും വ്യാഴാഴ്​ച പ്രസിഡൻറ്​ വിദ്യാദേവി ഭണ്ഡാരി വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. 93 വോട്ടുകളായിരുന്നു വിശ്വാസ വോ​െട്ടടുപ്പിൽ ഒാലിക്ക്​ നേടാനായത്​. സി.പി.എൻ മാവോയിസ്റ്റ് സെൻറർ സർക്കാറിന്​ പിന്തുണ പിൻവലിച്ചതോടെയാണ്​ വി​ശ്വാസ വോ​െട്ടടുപ്പ്​ വേണ്ടിവന്നത്​.

നേപ്പാൾ ഭരണഘടനയുടെ ആർട്ടിക്കിൾ 78 (3) അനുസരിച്ച് ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ രാഷ്​ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ ഒാലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡൻറി​െൻറ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച ശീതാൽ നിവാസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻറ്​ ഭണ്ഡാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി ഒാലി പരാജയപ്പെട്ടതിനെ തുടർന്ന്​ വ്യാഴാഴ്ച രാത്രി ഒമ്പതിന്​ മുമ്പ്​ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികളോട് പ്രസിഡൻറ്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്​ സാധ്യമാകാതെ വന്നതോടെയാണ്​ ഒാലിയും വീണ്ടും​ പ്രധാനമന്ത്രിയാക്കിയത്​.

ഇദ്ദേഹത്തിന്​ 30 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം ​തെളിയിക്കേണ്ടി വരും. പരാജയപ്പെട്ടാൽ ആർട്ടിക്കിൾ 76 (5) പ്രകാരം സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ആരംഭിക്കും. ഇതും സാധിച്ചില്ലെങ്കിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും.

പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസ് പ്രസിഡൻറ്​ ഷേർ ബഹാദൂർ ദെഉബക്ക്​ സി.പി.എൻ മാവോയിസ്റ്റ് സെൻറർ ചെയർമാൻ പുശ്പകമല് ദഹല് പ്രചണ്ഡ'യിൽനിന്ന് പിന്തുണ ലഭിച്ചെങ്കിലും ജനതാ സമാജ്​ദി പാർട്ടിയുടെ പിന്തുണ ലഭിക്കാത്തത്​​ തിരിച്ചടിയായി​. ജെ‌.എസ്‌.പി പ്രസിഡൻറ്​ ഉപേന്ദ്ര യാദവ്, ദെഉബയെ പിന്തുണക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാർട്ടിയുടെ മറ്റൊരു പ്രസിഡൻറ്​ മഹന്ത താക്കൂർ നിരസിച്ച​ു.

നേപ്പാളി കോൺഗ്രസിനും മാവോയിസ്റ്റ് സെൻററിനും 61, 49 സീറ്റുകൾ വീതമുണ്ട്. 136 വോട്ടാണ്​ സർക്കാർ രൂപീകരിക്കാൻ വേണ്ടത്​. 32 സീറ്റുള്ള ജെ‌.എസ്‌.പി പിന്തുണ നൽകിയിരുന്നെങ്കിൽ ദെഉബക്ക്​ പ്രധാനമന്ത്രിയാകാമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalkp sharma oli
News Summary - The president re-appointed Oli as Nepal's prime minister despite a vote of confidence
Next Story